'പിള്ളേരുടെ കയ്യില്‍ വാള്‍ അല്ല, പുസ്തകം വെച്ച് കൊടുക്കെടോ'; വിഎച്ച്പി റാലിക്കെതിരെ ഹരീഷ് ശിവരാമകൃഷ്ണൻ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th May 2022 10:16 AM  |  

Last Updated: 30th May 2022 11:02 AM  |   A+A-   |  

hareesh_sivaramakrishnan vhp

ചിത്രം: ഫേസ്ബുക്ക്

 

വിഎച്ച്പി റാലിയില്‍ പെണ്‍കുട്ടികള്‍ വാളേന്തി പ്രകടനം നടത്തിയ സംഭവത്തില്‍ പ്രതികരണവുമായി ഗായകനും സംഗീത സംവിധായകനുമായ ഹരീഷ് ശിവരാമകൃഷ്ണന്‍. കുട്ടികളുടെ കയ്യിൽ വാൾ അല്ല, പുസ്തകം വച്ചുകൊടുക്കാനാണ് ഹരീഷ് പറയുന്നത്. പകയ്ക്കും പ്രതികാരത്തിനും പകരം സമാധാനവും സാഹോദര്യവും സഹിഷ്ണുതയും പഠിപ്പിക്കാനും ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ഹരീഷ് പറഞ്ഞു. 

'പിള്ളേരുടെ കയ്യില്‍ വാള്‍ അല്ല , പുസ്തകം വെച്ച് കൊടുക്കേടോ. പകയും, പ്രതികാരവും വിദ്വേഷവും അല്ല , സമാധാനം സാഹോദര്യം സഹിഷ്ണുത ഒക്കെ പറഞ്ഞു കൊടുക്കെടോ. മനുഷ്യനായി ജീവിക്കാന്‍ പറഞ്ഞു കൊടുക്കെടോ'- ഹരീഷ് ശിവരാമകൃഷ്ണൻ കുറിച്ചു. 

കഴിഞ്ഞ ദിവസം നെയ്യാറ്റിന്‍കര കീഴാറൂറിലാണ് ജാഥ നടന്നത്. വിഎച്ച്പി വനിതാ വിഭാഗമായ ദുര്‍ഗാവാഹിനിയുടെ പഥസഞ്ചലനത്തിൽ  ആയുധമേന്തിക്കൊണ്ട് പെൺകുട്ടികൾ ജാഥയിൽ പങ്കെടുക്കുന്നതിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിനെതിരെ രൂക്ഷ വിമർശനവും ഉയർന്നിരുന്നു. എസ്ഡിപിഐ ജാഥയിൽ ഒരു സ്കൂൾ വിദ്യാർത്ഥിയുടെ വിധ്വേഷ മുദ്രാവാക്യം വിളി വൻ വിവാദമായതിന് പിന്നാലെയായിരുന്നു വിഎച്ച്പി ജാഥ. 

ഈ വാര്‍ത്ത കൂടി വായിക്കാം 

'അത് എന്റെ ആൺബോധത്തിൽ നിന്നുണ്ടായ പരാമർശം, ഒരിക്കലും പറയാൻ പാടില്ലായിരുന്നു'; മാപ്പു പറഞ്ഞ് സുമേഷ് മൂർ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ