അശ്ലീല വിഡിയോ ചിത്രീകരിച്ചു; പൂനം പാണ്ഡെയ്ക്കും സാം ബോംബെയ്ക്കുമെതിരെ കുറ്റപത്രം
By സമകാലിക മലയാളം ഡെസ്‌ക് | Published: 31st May 2022 05:05 PM |
Last Updated: 31st May 2022 05:05 PM | A+A A- |

ഫയല്‍ ചിത്രം
പനാജി: അശ്ലീല വീഡിയോ ചിത്രീകരിച്ചുവെന്ന കേസില്‍ മോഡലും നടിയുമായ പൂനം പാണ്ഡെയ്ക്കും മുന്‍ ഭര്‍ത്താവ് സാം ബോംബെയ്ക്കുമെതിരെ ഗോവ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. അശ്ലീലം, അതിക്രമിച്ച് കടക്കല്‍, അശ്ലീല വീഡിയോ പ്രചരിപ്പിക്കല്‍ തുടങ്ങിയ വിവിധ വകുപ്പുകളില്‍ കഴിഞ്ഞ ആഴ്ചയാണ് കനാക്കോണയിലെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.
2020 നവംബറിലായിരുന്നു അശ്ലീലവീഡിയോ ചിത്രീകരിച്ചത്. കാനക്കോണയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ചാപ്പോളി അണക്കെട്ടില്‍ വച്ച് അശ്ലീല വീഡിയോ ചിത്രീകരിക്കുകയും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് ഇരുവരെ അറസ്റ്റ് ചെയ്യുകയും ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു.
39 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയതായും വിചാരണവേളയില്‍ ഇവരെ വിസ്തരിക്കണമെന്നും ഇന്‍സ്‌പെക്ടര്‍ പ്രവീണ്‍ ഗവാസ് പറഞ്ഞു.ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 447 (ക്രിമിനല്‍ അതിക്രമം), 292, 293 (അശ്ലീലം), സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തല്‍ (നിരോധനം) നിയമം, 1986, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് തുടങ്ങിയ വകുപ്പുകളാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിട്ടുള്ളത്.
ഈ വാർത്ത കൂടി വായിക്കാം
സുഹൃത്തിന് കുട്ടിയുണ്ടാകാൻ ആരും സമ്മതിക്കാത്തത് ചെയ്തു: ആ പുണ്യപ്രവൃത്തി കാരണമാണ് ഇപ്പോ ജീവിതത്തിലേക്കു തിരിച്ചുവന്നതെന്ന് സുധീർ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ