'കൂട്ടയിടിയും കൂട്ട മരണവും ഒഴിവാക്കാന്‍'; 1744 വൈറ്റ് ആള്‍ട്ടോ റിലീസ് മാറ്റി 

തിങ്കളാഴ്ച നിശ്ചയം എന്ന ഹിറ്റിന് ശേഷം സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്യുന്ന ചിത്രമാണ് 1744 വൈറ്റ് ആള്‍ട്ടോ
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്
Updated on: 
1 min read


‍
ഷറഫുദ്ദീന്‍ നായകനാവുന്ന സെന ഹെഗ്‌ഡെയുടെ 1744 വൈറ്റ് ആള്‍ട്ടോ എന്ന ചിത്രത്തിന്റെ റിലാസ് മാറ്റി. നവംബര്‍ നാലിനു പ്രദര്‍ശനത്തിന് എത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രം നവംബര്‍ 18നായിരിക്കും തിയറ്ററുകളില്‍ എത്തുക.

'കൂട്ടയിടിയും കൂട്ട മരണവും ഒഴിവാക്കാന്‍ 1744 വൈറ്റ് ആള്‍ട്ടോ നവംബര്‍ 18ലേക്ക് റിലീസ് നീക്കി വെച്ചിരിയ്ക്കുന്ന വിവരം അറിയിച്ചു കൊള്ളുന്നു', ഷറഫുദ്ദീന്‍ കുറിച്ചു.

തിങ്കളാഴ്ച നിശ്ചയം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സെന്ന സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ചിത്രത്തില്‍ വിന്‍സി അലോഷ്യസ് ആണ് നായിക. രാജേഷ് മാധവന്‍, നവാസ് വള്ളിക്കുന്ന്, ആര്യ സലിം, ആനന്ദ് മന്‍മഥന്‍, സജിന്‍ ചെറുകയില്‍, ആര്‍ജെ നില്‍ജ, രഞ്ജി കാങ്കോല്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കബിനി ഫിലിംസിന്റെ ബാനറില്‍ മൃണാള്‍ മുകുന്ദന്‍, ശ്രീജിത്ത് നായര്‍, വിനോദ് ദിവാകര്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് വിതരണം.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER