'അവളുടെ അമ്മയാകാന്‍ വളരെ എളുപ്പമായിരുന്നു'; ഐശ്വര്യ ലക്ഷ്മിയെ പ്രശംസിച്ച് മാലാ പാര്‍വതി
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th November 2022 12:59 PM |
Last Updated: 06th November 2022 12:59 PM | A+A A- |

ചിത്രം: ഫേയ്സ്ബുക്ക്
ഐശ്വര്യ ലക്ഷ്മി പ്രധാന കഥാപാത്രമായി എത്തിയ സിനിമയാണ് അമ്മു. ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്ത ചിത്രം പറയുന്നത് ഗാര്‍ഹിക പീഡനത്തെക്കുറിച്ചാണ്. അമ്മു എന്ന ടൈറ്റില്‍ കഥാപാത്രമായാണ് ഐശ്വര്യ എത്തിയത്. ചിത്രത്തില്‍ ഐശ്വര്യയുടെ അമ്മയായി മാല പാര്‍വതിയാണ് വേഷമിട്ടത്. ഇപ്പോള്‍ ഐശ്വര്യ ലക്ഷ്മിയേയും അമ്മു സിനിമയേയും പ്രശംസിച്ചുകൊണ്ട് മാല പാര്‍വതി പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
ഐശ്വര്യ ലക്ഷ്മി അകത്തുനിന്നും പുറത്തു നിന്നും സുന്ദരിയാണ്. അവള്‍ അമ്മു ആകുന്നതു കണ്ടു നില്‍ക്കാന്‍ എനിക്ക് ഇഷ്ടമായിരുന്നു. അവള്‍ ആ കഥാപാത്രത്തോട് ചേര്‍ന്നു നില്‍ക്കുകയായിരുന്നു. അവളുടെ അമ്മയാകാന്‍ വളരെ എളുപ്പമായിരുന്നു. അത് വളരെ സ്വാഭാവികവും സ്‌പെഷ്യലുമായി. അമ്മു എന്നാല്‍ ഐശ്വര്യ തന്നെയാണ്. അവള്‍ അതില്‍ ജീവിക്കുകയാണ്. ഇത്തരം പീഡനങ്ങളിലൂടെ കടന്നുപോകുന്ന സ്ത്രീകള്‍ക്ക് അമുദയെ തിരിച്ചറിയുന്നതില്‍ അത്ഭുതമില്ല. ഏറെ മുറിവേറ്റപ്പെട്ടവരുടെ മുറിവ് ഉണക്കാന്‍ അമ്മു സഹായിക്കും. - മാല പാര്‍വതി പറഞ്ഞു.
ചിത്രത്തിന്റെ സംവിധായകന്‍ ചാരുകേഷ് ശേഖറിനേയും മാലാ പാര്‍വതി പ്രശംസിച്ചു. ചിത്രത്തെക്കുറിച്ച് വ്യക്തമായ ധാരണ ചാരുകേഷിന് ഉണ്ടായിരുന്നെന്നും മുഴുവന്‍ ക്രെഡിറ്റും അദ്ദേഹത്തിനാണ് എന്നുമാണ് താരം കുറിച്ചത്. സിനിമയുടെ ഭാഗമായതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹത്തെപ്പോലുള്ള സംവിധായകരാണ് ലോകത്തെ മികച്ചതും സുരക്ഷിതവുമാക്കുന്നത് എന്നാണ് മാലാ പാര്‍വതി പറയുന്നത്. ചിത്രത്തിന്റെ മറ്റു അണിയറ പ്രവര്‍ത്തകരോടും മാലാ പാര്‍വതി നന്ദി അറിയിച്ചിട്ടുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ