മമ്മൂട്ടിയെ കണ്ട് അനുഗ്രഹം വാങ്ങി, സുരേഷ് ഗോപിയുടെ ഇളയമകൻ മാധവ് സിനിമയിലേക്ക്; അരങ്ങേറ്റം അച്ഛനൊപ്പം
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th November 2022 11:31 AM |
Last Updated: 06th November 2022 11:31 AM | A+A A- |

ചിത്രം: ഇൻസ്റ്റഗ്രാം
സൂപ്പർതാരം സുരേഷ് ഗോപിയുടെ കുടുംബത്തിൽ നിന്ന് മറ്റൊരു താരോദയം കൂടി. ഇളയമകൻ മാധവ് സുരേഷ് ആണ് മലയാള സിനിമയിലേക്ക് അരങ്ങേറ്റത്തിന് ഒരുങ്ങുന്നത്. സുരേഷ് ഗോപി നായകനായി എത്തുന്ന ചിത്രത്തിലൂടെയാണ് മകന്റെ സിനിമ പ്രവേശം.
അരങ്ങേറ്റത്തിന് മുൻപായി മമ്മൂട്ടിയെ കാണാനെത്തി മാധവ് അനുഗ്രഹം തേടി. മമ്മൂട്ടിയുടെ കൊച്ചിയിലെ വീട്ടിൽ എത്തിയാണ് മാധവ് സൂപ്പർതാരത്തെ കണ്ടത്. മാധവിനും ചിത്രത്തിനും മമ്മൂട്ടി വിജയാശംസകൾ നേർന്നു. സംവിധായകൻ പ്രവീൺ നാരായണൻ, ലൈൻ പ്രൊഡ്യൂസർ സജിത് കൃഷ്ണ എന്നിവരും മാധവിനൊപ്പമുണ്ടായിരുന്നു. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
പ്രവീൺ നാരായണൻ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സുപ്രധാന കഥാപാത്രമായാണ് മാധവ് സുരേഷ് എത്തുക. അനുപമ പരമേശ്വരൻ ആണ് ചിത്രത്തിലെ നായിക. ഒരു ഇടവേളക്ക് ശേഷം സുരേഷ് ഗോപി വക്കീൽ വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകത ചിത്രത്തിനുണ്ട്. കോസ്മോസ് എന്റർറ്റെയിൻമെന്റിന്റെ ബാനറിലാണ് നിർമാണം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ