ആറുവയസ്സുകാരനെ തലയ്ക്കടിച്ചയാള്‍ അറസ്റ്റില്‍; കുട്ടിയുടെ മൊഴിയെടുത്ത് ക്രൈംബ്രാഞ്ച്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th November 2022 08:50 PM  |  

Last Updated: 05th November 2022 08:50 PM  |   A+A-   |  

thalassery_migrant_boy_attack

സിസിടിവി ദൃശ്യം


കണ്ണൂര്‍: തലശേരിയില്‍ ആറുവയസ്സുകാരനെ മര്‍ദിച്ച രണ്ടാമത്തെയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. മുഴപ്പിലങ്ങാട് സ്വദേശി മഹമ്മൂദിന്റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇയാളെ ശനിയാഴ്ച ഉച്ചയോടെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. 

ആദ്യം അറസ്റ്റിലായ ഷിബാദ് രാജസ്ഥാന്‍ സ്വദേശിയായ ആറുവയസ്സുകാരനെ ചവിട്ടുന്നതിന് മുന്‍പ് മറ്റൊരാള്‍ കൂടി കുട്ടിയെ ഉപദ്രവിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

കേസില്‍ അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രഞ്ച് കുട്ടിയുടെയും അമ്മയുടെയും മൊഴി രേഖപ്പെടുത്തി. കുട്ടിയുടെ തലയില്‍ അടിച്ചുവെന്നും കാല് കൊണ്ട് ചവിട്ടിയെന്നുമാണ് എഫ്ഐആറിലുള്ളത്. ചവിട്ടേല്‍ക്കുന്ന ദൃശ്യങ്ങളും നേരത്തേ പുറത്തുവന്നിരുന്നു. ഈ ദൃശ്യങ്ങള്‍ വീണ്ടും പരിശോധിച്ചപ്പോഴാണ് കുട്ടിയുടെ തലക്ക് മറ്റൊരാള്‍ കൂടി അടിക്കുന്നത് കണ്ടെത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ വിസ്മയയുടെ സഹോദരന്‍ ഉള്‍പ്പെടെ 26പേര്‍ തടവില്‍; മോചിപ്പിക്കാതെ ഗിനിയ, നൈജീരിയയ്ക്ക് കൈമാറാന്‍ നീക്കം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ