വിമര്‍ശിക്കുന്ന നിങ്ങള്‍ക്ക് എന്ത് യോഗ്യതയുണ്ട്? കൊറിയന്‍ രാജ്യങ്ങളില്‍ സിനിമയെ ആരും വിമര്‍ശിക്കാറില്ല റോഷൻ ആൻഡ്രൂസ്; ട്രോൾ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th November 2022 10:58 AM  |  

Last Updated: 06th November 2022 11:05 AM  |   A+A-   |  

roshan_andrews

ചിത്രം: ഫേയ്സ്ബുക്ക്

 

റോഷൻ ആൻഡ്രൂസും നിവിൻ പോളിയും ഒന്നിച്ച സൺഡേ നൈറ്റ് കഴിഞ്ഞ ദിവസമാണ് തിയറ്ററിൽ എത്തിയത്. ചിത്രത്തെക്കുറിച്ച് സമ്മിശ്ര പ്രതികരണമാണ് പുറത്തു വരുന്നത്. സിനിമയെ വിമർശിക്കുന്നവർക്കെതിരെ റോഷൻ ആൻഡ്രൂസ് നടത്തിയ പരാമർശമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. സിനിമയെ വിമർശിക്കുന്നവർക്ക് എന്ത് യോ​ഗ്യതയുണ്ട് എന്നാണ്  അദ്ദേഹം ചോദിക്കുന്നത്. താനൊരു കഥ എഴുതിയിട്ടുണ്ടോ, തിരക്കഥ എഴുതിയിട്ടുണ്ടോ എന്ന് വിമര്‍ശിക്കുന്നവര്‍ ചിന്തിക്കണം എന്നും റോഷൻ ആൻഡ്രൂസ് പറഞ്ഞു. 

വിമര്‍ശിക്കുന്ന നിങ്ങള്‍ക്ക് എന്ത് യോഗ്യതയുണ്ട് എന്നതാണ് മറ്റൊരു ചോദ്യം. ഞാനൊരു കഥ എഴുതിയിട്ടുണ്ടോ, തിരക്കഥ എഴുതിയിട്ടുണ്ടോ എന്ന് വിമര്‍ശിക്കുന്നവര്‍ ചിന്തിക്കണം. എനിക്ക് എത്തിപ്പെടാന്‍ പറ്റാത്തതിന്‍റെ ഫ്രസ്ട്രേഷന്‍ ആണോ എന്നെക്കൊണ്ട് ഇതൊക്കെ ചെയ്യിപ്പിക്കുന്നത്? മുന്‍പ് സിനിമ തീരുമ്പോഴായിരുന്നു മൈക്കുമായി കയറിവരുന്നത്. ഇപ്പോള്‍ ആദ്യ പകുതി തീരുമ്പോള്‍ മൈക്കുമായി കയറി വരികയാണ്. ആ സിനിമയെ അപ്പോള്‍ തന്നെ കീറിമുറിക്കുകയാണ്. സിനിമ കാണാന്‍ പോകുന്നതിന് മുന്‍പ് യുട്യൂബില്‍ റിവ്യൂ നോക്കിയിട്ടാണ് ഇപ്പോള്‍ ആളുകള്‍ പോകുന്നത്. കൊറോണയ്ക്ക് മുന്‍പ് പോലും ഇത് ഉണ്ടായിരുന്നോ എന്ന് എനിക്കറിയില്ല. - റോഷൻ ആൻഡ്രൂസ് പറഞ്ഞു. 

കൊറിയന്‍ രാജ്യങ്ങളില്‍ സിനിമയെ ആരും വിമര്‍ശിക്കാറില്ലെന്നാണ് റോഷൻ ആൻഡ്രൂസ് പറയുന്നത്. കൊറിയക്കാർ സിനിമയെ പിന്തുണയ്ക്കുകയാണ് ചെയ്യുന്നതെന്നും നമ്മള്‍ നശിപ്പിച്ച് താഴെയിട്ടുകളയുമെന്നും സംവിധായകൻ ആരോപിച്ചു. പോസ്റ്റര്‍ ഒട്ടിക്കുന്നവര്‍ മുതല്‍ റെപ്രസന്‍റേറ്റീവുകള്‍, ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ വരെ ഒരു സിനിമ കൊണ്ട് 2500 കുടുംബങ്ങള്‍ ജീവിക്കുന്നുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. 

സിനിമ റിലീസ് ചെയ്ത് ആദ്യത്തെ മൂന്ന് ദിവസമെങ്കിലും തിയറ്ററുകളില്‍ നിന്ന് അകന്നു നിന്നുകൂടെ എന്നാണ് വിമർശകരോട് റോഷൻ ആൻഡ്രൂസ് ചോദിക്കുന്നത്. ജനം പടം കാണട്ടെ. മുടക്കുമുതല്‍ തിരിച്ചുകിട്ടട്ടെ.  ഒരു പുസ്തകം വായിച്ച് ഇഷ്ടപ്പെട്ടില്ലെങ്കില്‍ നിങ്ങള്‍ അത് കത്തിച്ചു കളയാറുണ്ടോ? എന്നു പറഞ്ഞതുപോലെ സിനിമയെ വിമര്‍ശിച്ചോളൂ. കൊല്ലരുത്.- റോഷൻ ആൻഡ്രൂസ് പറഞ്ഞു. 

അതിനിടെ റോഷൻ ആൻഡ്രൂസിന്റെ പരാമർശം രൂക്ഷവിമർശനങ്ങൾക്ക് കാരണമാകുകയാണ്. നിരവധി പേരാണ് സംവിധായകനെ വിമർശിച്ചുകൊണ്ട് രം​ഗത്തെത്തുന്നത്. ട്രോളുകളും വൈറലാവുകയാണ്. റോഷന്റെ ഫേയ്സ്ബുക്ക് പോസ്റ്റിനു താഴെയും വിമർശനം ശക്തമാവുകയാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഷാരൂഖ് - ആറ്റ്ലീ ചിത്രം കോപ്പിയടി? ആരോപണവുമായി നിർമാതാവ്; പരാതി 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ