റോഷാക്ക് ഈ വെള്ളിയാഴ്ച മുതൽ ഒടിടിയിൽ; പുതിയ ട്രെയ്‍ലർ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th November 2022 08:30 PM  |  

Last Updated: 06th November 2022 08:30 PM  |   A+A-   |  

rorschach

ചിത്രം: ഫേയ്സ്ബുക്ക്

 

മ്മൂട്ടിയെ നായകനാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്‍ത റോഷാക്ക് ഒടിടി റിലീസിന് ഒരുങ്ങുകയാണ്.  ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം ഒടിടിയിലേക്കെത്തുക. നവംബര്‍ 11ന് ആണ്  റിലീസ്. ഒടിടി റിലീസിനു മുന്‍പായി ചിത്രത്തിന്‍റെ പുതിയൊരു ട്രെയ്‍ലറും പുറത്തുവിട്ടിട്ടുണ്ട്.

നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രം റിവെഞ്ച് ത്രില്ലറായിരുന്നു. ലൂക്ക് ആന്‍റണി എന്ന നിഗൂഢതകളുള്ള ഒരു കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ബിന്ദു പണിക്കര്‍, ഷറഫുദ്ദീന്‍, കോട്ടയം നസീര്‍, ജഗദീഷ് തുടങ്ങിയവരൊക്കെ പ്രകടനം കൊണ്ട് ശ്രദ്ധിക്കപ്പെടുന്നുണ്ട് ചിത്രത്തില്‍. 

കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്‍ത ചിത്രമാണിത്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിച്ച രണ്ടാമത്തെ ചിത്രവുമാണ് റോഷാക്ക്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസാണ് ചിത്രം തീയറ്ററുകളില്‍ എത്തിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ ഗായകൻ ആരോൺ കാർട്ടർ കുളിമുറിയിൽ മരിച്ച നിലയിൽ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ