ഗായകൻ ആരോൺ കാർട്ടർ കുളിമുറിയിൽ മരിച്ച നിലയിൽ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th November 2022 06:02 PM  |  

Last Updated: 06th November 2022 06:02 PM  |   A+A-   |  

Aaron_Carter

ആരോൺ കാർട്ടർ

 

ലൊസാഞ്ചലസ്: 34കാരനായ അമേരിക്കൻ ഗായകനും റാപ്പറുമായ ആരോൺ കാർട്ടർ അന്തരിച്ചു. കലിഫോര്‍ണിയയിലെ ലന്‍കാസ്റ്ററിലെ വീട്ടില്‍ കുളിമുറിയിലാണ് ആരോണിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രശസ്ത ബാന്‍ഡ് ബാക്ക്‌സ്ട്രീറ്റ് ബോയ്‌സിലെ നിക്ക് കാര്‍ട്ടറിന്റെ ഇളയ സഹോദരനാണ് ആരോൺ.

1987 ഡിസംബര്‍ 7ന് ഫ്ലോറിഡയിലെ ടാംപയിലാണ് ആ‌രോൺ ജനിച്ചത്. ഏഴാം വയസ്സിൽ സംഗീത ലോകത്തേക്ക് കടന്ന ആരോൺ ഒൻപതാം വയസ്സിലാണ് തന്റെ ആദ്യ ആൽബം പുറത്തിറക്കിയത്. ‘ആരോൺസ് പാർട്ടി (കം ഗെറ്റ് ഇറ്റ്)’ മൂന്നു ദശലക്ഷം കോപ്പികളാണ് വിറ്റത്. റിയാലിറ്റി ഷോകളിലും ഓഫ് ബ്രോഡ്‌വേ പ്രൊഡക്‌ഷനുകളിലും നിറസാന്നിധ്യമായ ആരോൺ ഓൺലൈൻ ആൽബങ്ങളും പുറത്തിറക്കിയിട്ടുണ്ട്. ‘ലിസി മെഗ്വേയർ’ എന്ന അമേരിക്കൻ സീരീസിലും ആരോൺ അഭിനയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'ഞങ്ങളുടെ കുഞ്ഞ് എത്തി'; ആലിയയ്ക്കും രണ്‍ബീറിനും പെണ്‍കുഞ്ഞ് പിറന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ