'ഞങ്ങളുടെ കുഞ്ഞ് എത്തി'; ആലിയയ്ക്കും രണ്‍ബീറിനും പെണ്‍കുഞ്ഞ് പിറന്നു
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th November 2022 01:34 PM |
Last Updated: 06th November 2022 01:34 PM | A+A A- |

ചിത്രം: ഫേയ്സ്ബുക്ക്
ആദ്യത്തെ കണ്‍മണിയെ സ്വാഗതം ചെയ്ത് ബോളിവുഡ് താരദമ്പതികളായ ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും. പെണ്‍കുഞ്ഞിനാണ് ആലിയ ജന്മം നല്‍കിയത്. ഇന്നാണ് ആലിയയെ മുംബൈയിലെ എച്ച്എന്‍ റിലയന്‍സ് ഫൗണ്ടേഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. വൈകാതെ ആരോഗ്യവതിയായി പെണ്‍കുഞ്ഞിന് താരം ജന്മം നല്‍കുകയായിരുന്നു.
കുഞ്ഞ് പിറന്നതിന്റെ സന്തോഷം ആലിയ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച വാര്‍ത്ത;- ഞങ്ങളുടെ കുഞ്ഞ് എത്തി. എന്തൊരു അത്ഭുതകരമായ പെണ്‍കുഞ്ഞാണവള്‍. അവസാനം ഔദ്യോഗികമായി മാതാപിതാക്കളായതിന്റെ സന്തോഷത്തിലാണ് ഞങ്ങള്‍.- ആലിയ കുറിച്ചു.
പുലര്‍ച്ചെ 7.30 ഓടെയാണ് ഡെലിവറിക്കായി ആലിയയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ആലിയയുടെ അമ്മ സോനി റസ്ദാന്‍, സഹോദരി ഷഹീന്‍ ഭട്ട്, രണ്‍ബീറിന്റെ അമ്മ നീതു കപൂര്‍ എന്നിവരും ആശുപത്രിയില്‍ എത്തിയിരുന്നു. മുത്തച്ഛനായതിന്റെ സന്തോഷം മഹേഷ് ഭട്ട് പങ്കുവച്ചു. അടുത്തിടെയാണ് ആലിയ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം ബേബി ഷവര്‍ നടത്തിയത്.
ജൂണിലാണ് അച്ഛനും അമ്മയുമാകാന്‍ പോകുന്നതിന്റെ സന്തോഷം ആലിയയും രണ്‍ബീറും പങ്കുവച്ചത്. അതിനു ശേഷവും സിനിമയുടേയും പ്രമോഷന്റേയും തിരക്കിലായിരുന്നു ആലിയ. ഈ വര്‍ഷം ഏപ്രിലിലാണ് ആലിയയും രണ്‍ബീറും വിവാഹിതരാവുന്നത്. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനുശേഷമായിരുന്നു വിവാഹം.
ഈ വാര്‍ത്ത കൂടി വായിക്കൂ
'അവളുടെ അമ്മയാകാന്‍ വളരെ എളുപ്പമായിരുന്നു'; ഐശ്വര്യ ലക്ഷ്മിയെ പ്രശംസിച്ച് മാലാ പാര്‍വതി
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ