'കല്യാണത്തിന് എന്റെ സഹോദരിമാരും വിക്കിയുടെ സുഹൃത്തുക്കളും തമ്മില്‍ വന്‍ അടിയുണ്ടായി'; തുറന്നു പറഞ്ഞ് കത്രീന കൈഫ്

'എന്റെ പിന്നില്‍ ഞാന്‍ വലിയ ഒച്ചകേട്ടു. തിരിഞ്ഞുനോക്കിയപ്പോള്‍ കണ്ടത് എല്ലാവരും ഇടികൂടുന്നതാണ്'
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്
Updated on: 
1 min read


ബോളിവുഡിലെ ഇപ്പോഴത്തെ സൂപ്പര്‍താരജോഡികളാണ് കത്രീന കൈഫും വിക്കി കൗശാലും. കഴിഞ്ഞ വര്‍ഷമായിരുന്നു ഇവരുടെ വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്തെ സ്വകാര്യ ചടങ്ങില്‍വച്ചായിരുന്നു വിവാഹം. എന്നാല്‍ വിവാഹത്തിനിടെ വലിയ വഴക്കുണ്ടായെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് കത്രീന കൈഫ്. പുതിയ ചിത്രമായ ഫോണ്‍ ബൂത്തിലെ പ്രമോഷന്റെ ഭാഗമായുള്ള കപില്‍ ശര്‍
മ ഷോയില്‍ വച്ചായിരുന്നു താരത്തിന്റെ തുറന്നു പറച്ചില്‍. 

തന്റെ സഹോദരിമാരും വിക്കിയുടെ സുഹൃത്തുക്കളും തമ്മിലായിരുന്നു ഇടി നടന്നത് എന്നാണ് കത്രീന പറഞ്ഞത്. വിവാഹത്തിന്റെ ഭാഗമായി നടക്കുന്ന ജൂതായ് ചുപായ് ട്രഡീഷന്റെ ഭാഗമായിട്ടായിരുന്നു സംഭവം. വരന്‍ മണ്ഡപത്തില്‍ കയറുന്ന സമയത്ത് വധുവിന്റെ സഹോദരിമാര്‍ ചേര്‍ന്ന് ചെരുപ്പ് ഒളിച്ചുവെക്കുന്ന രീതിയാണിത്. എന്റെ പിന്നില്‍ ഞാന്‍ വലിയ ഒച്ചകേട്ടു. തിരിഞ്ഞുനോക്കിയപ്പോള്‍ കണ്ടത് എല്ലാവരും ഇടികൂടുന്നതാണ്. എല്ലാവരും ഷൂസിനു വേണ്ടിയുള്ള പിടിവലിയിലായിരുന്നു. എന്റെ സഹോദരിമാരും വിക്കിയുടെ സുഹൃത്തുക്കളുമുണ്ടായിരുന്നു. ശരിക്ക് അടികൂടുകയായിരുന്നു അവര്‍.- കത്രീന പറഞ്ഞു. അടിയില്‍ ആരാണ് ജയിച്ചത് എന്ന ചോദ്യത്തിന് താന്‍ വളരെ തിരക്കായതിനാല്‍ അത് അറിയാന്‍ പറ്റിയില്ല എന്നായിരുന്നു താരത്തിന്റെ മറുപടി. 

രണ്ടുവര്‍ഷം പ്രണയിച്ചതിനു ശേഷമാണ് ഇവര്‍ വിവാഹിതരായത്. ബന്ധം ഇവര്‍ വളരെ രഹസ്യമാക്കി വെക്കുകയായിരുന്നു. 2018ലെ മന്‍മര്‍സിയാന്‍ എന്ന സിനിമയുടെ പ്രമോയിലാണ് താന്‍ ആദ്യമായി വിക്കിയെ ശ്രദ്ധിച്ചതെന്നും താരം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞവര്‍ഷം ഡിസംബറില്‍ രാജസ്ഥാനില്‍ വച്ചായിരുന്നു വിവാഹം നടന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ramzan Muhammed
Chali Pala and Mohanlal
Karthik Subbaraj, Dorothy
Keerthy Suresh
X

FOLLOW US

ON GOOGLE DISCOVER