'ഈ ഭ്രാന്തിന് കാരണം ഇൻസ്റ്റ​ഗ്രാം, നിയന്ത്രിക്കണം'; സിദ്ധാന്തിന്റെ മരണത്തിൽ വിവേക് അ​ഗ്നിഹോത്രി

ശരീരം കൂടുതൽ ദൃഢമാക്കാനുള്ള ഭ്രാന്തമായ ആവേശം അപകടകരമാണ് എന്നാണ് അദ്ദേഹം കുറിച്ചത്
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്

ബോളിവുഡ് സിനിമാലോകത്തെ ഞെട്ടിച്ചുകൊണ്ടാണ് ടെലിവിഷൻ താരം സിദ്ധാന്ത് വീര്‍ സുര്യവംശിയുടെ മരണവാർത്ത എത്തിയത്. ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിനിടെയായിരുന്നു സിദ്ധാന്തിന്റെ അന്ത്യം. താരത്തിന്റെ അപ്രതീക്ഷിത മരണത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ വിവേക് അ​ഗ്നിഹോത്രി. ശരീരം കൂടുതൽ ദൃഢമാക്കാനുള്ള ഭ്രാന്തമായ ആവേശം അപകടകരമാണ് എന്നാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്. 

ഇത് ദുരന്തവും സങ്കടകരവുമാണ്. ഒരു രീതിയിലുമുള്ള വൈദ്യോപദേശവുമില്ലാതെ, വൻ ശരീരം കെട്ടിപ്പടുക്കാനുള്ള ഭ്രാന്തമായ തിരക്ക് വളരെ അപകടകരമാണ്. അടുത്തിടെയാണ് ഹൈപ്പർ-ജിമ്മിംഗ് പ്രചാരം നേടിയത്, ഇതിന് ഭ്രാന്തമായ പ്രചോദനം നേടാൻ കാരണമായത് ഇൻസ്റ്റാഗ്രാമാണ്  . അത് ഉറപ്പായും നിയന്ത്രിക്കേണ്ടതുണ്ട്. സമൂഹം പുനർവിചിന്തനം നടത്തേണ്ടതുണ്ട്. സിദ്ധാന്ത്, ഓം ശാന്തി.- വിവേക് അ​ഗ്നിഹോത്രി കുറിച്ചു. 

ഇതിനു മുൻപ് ഹാസ്യതാരം രാജു ശ്രീവാസ്തവ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ​ഗുരുതരാവസ്ഥയിലായ രാജു ശ്രീവാസ്തവ ഒരു മാസത്തോളമാണ് ആശുപത്രിയിൽ കഴിഞ്ഞത്. ടെലിവിഷൻ താരം സിദ്ധാർത്ഥ് ശുക്ല, കന്നഡ താരം പുനീത് രാജ്കുമാർ എന്നിവരും ഇത്തരത്തിൽ വ്യായാമത്തിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. 

46കാരനായ സിദ്ധാന്ത് വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. മോഡലായിട്ടാണ് സിദ്ധാന്ത് കരിയര്‍ ആരംഭിച്ചത്. കുസും എന്ന പരമ്പരയിലൂടെയാണ് ഇദ്ദേഹം അഭിനയരംഗത്തേക്ക് പ്രവേശിക്കുന്നത്. നിരവധി പരമ്പരകളില്‍ സിദ്ധാന്ത് മുഖ്യവേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കസൗത്തി സിന്ദഗി കേ, കൃഷ്ണ അര്‍ജുന്‍. ക്യാ ദില്‍ മേം ഹേ തുടങ്ങിയ ശ്രദ്ധേയമായ പരമ്പരകളാണ്. ഭാര്യയും രണ്ട് കുട്ടികളും ഉണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com