പടം കഴിഞ്ഞെന്ന് കരുതരുത്, കൂടുതൽ ഡാർക്കാവുന്നത് അതിനുശേഷമെന്ന് വിനീത്; പോസ്റ്റ് വായിച്ചുണ്ടായ പൊല്ലാപ്പ് പറഞ്ഞ് പ്രേക്ഷകൻ

വിനീതിന്റെ പോസ്റ്റ് വായിച്ച് പൊല്ലാപ്പ് പിടിച്ച അനുഭവം പങ്കുവച്ചിരിക്കുകയാണ് ഒരു പ്രേക്ഷകൻ
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്

വിനീത് ശ്രീനിവാസൻ പ്രധാന കഥാപാത്രമായി എത്തിയ ചിത്രമാണ് മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ്. കഴിഞ്ഞ ദിവസം തിയറ്ററിൽ എത്തിയ ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ചിത്രം റിലീസ് ചെയ്തതിനു പിന്നാലെ ഒരു മുന്നറിയിപ്പുമായി വിനീത് ശ്രീനിവാസൻ തന്നെ എത്തിയിരുന്നു. അവസാന ഭാഗം തീയേറ്ററിൽ മിസ്സ് ചെയ്യരുതെന്നാണ് ഫേയ്സ്ബുക്ക് പോസ്റ്റിലൂടെ താരം പറഞ്ഞത്. വിനീതിന്റെ പോസ്റ്റ് വായിച്ച് പൊല്ലാപ്പ് പിടിച്ച അനുഭവം പങ്കുവച്ചിരിക്കുകയാണ് ഒരു പ്രേക്ഷകൻ. 

മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ്-ന്റെ അവസാന ഭാഗം തീയേറ്ററിൽ മിസ്സ് ചെയ്യരുത്. ഒരു പോസ്റ്റ് ക്രെഡിറ്റ് സീൻ ഉണ്ട്.
അതുപോലെ സ്ക്രീൻ ബ്ലാക്ക് ആവുമ്പൊ പടം കഴിഞ്ഞു എന്ന് കരുതരുത്. പടം കൂടുതൽ ഡാർക്ക് ആവുന്നത് അവിടെ നിന്നാണ്.- എന്നാണ് വിനീത് ഫേയ്സ്ബുക്കിൽ കുറിച്ചത്. എന്നാൽ സിനിമ കണ്ടിറങ്ങിയ ഒരു വിഭാ​ഗം ഇത്തരത്തിലൊരും രം​ഗം കണ്ടില്ലെന്നാണ് പരാതിപ്പെടുന്നത്. ഈ സീൻ കാണാൻ വേണ്ടി ഒരു പ്രേക്ഷൻ നടത്തിയ പ്രയത്നത്തെക്കുറിച്ചുള്ള ഫേയ്സ്ബുക്ക് പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. 

സിനിമ ​ഗ്രൂപ്പിൽ പങ്കുവച്ച പോസ്റ്റ് വായിക്കാം;  വിനീത് ശ്രീനിവാസന്റെ ഈ ഫേസ്ബുക്ക് പോസ്റ്റ് ഉണ്ടാക്കിയ ഒരു ചെറിയ പൊല്ലാപ്പ് .... 
ഇന്ന് M Cinemas വരാപ്പുഴയില്‍ 7.30 ഷോക്കാണ് സംഭവം . 
പടത്തിന്റെ end credits ലാസ്റ്റ് ആവുന്നതിന് തൊട്ട് മുന്‍പ് പ്രൊജക്ടര്‍ ഓഫ് ചെയ്തു . പടം കാണാന്‍ വന്ന ഒരുവിധം എല്ലാരും അപ്പോഴേക്കും തീയ്യേറ്റര്‍ വിട്ടിരുന്നു. അത്കൊണ്ടാവാം ഓഫ് ചെയ്തത്. അപ്പോഴണ് അവിടെ ഉള്ള ഒരു ചേട്ടന് സംശയം അല്ല പോസ്റ്റ് ക്രെഡിറ്റ് സീന്‍ കണ്ടില്ലല്ലൊ . 
അങ്ങനെ സെക്യൂരിറ്റിയോട് പറഞ്ഞു മൂപ്പര്‍ മുതലാളിയോട് (മാനേജറാണൊന്ന് ഉറപ്പില്ല) പറയാന്‍ പറഞ്ഞു. ആള്‍ ആ പരിസരത്ത് തന്നെ ഉണ്ടായിരുന്നു . അങ്ങനൊരു സീനില്ലാന്ന് മൂപ്പര്‍ വളരെ സൗമ്യമായി പറഞ്ഞെങ്കിലും നമ്മുടെ ചേട്ടന് പൂര്‍ണ്ണമായി വിശ്വാസമായില്ല . 
തീയ്യേറ്റര്‍ ഓണര്‍ അപ്പൊ തന്നെ അവരേം വിളിച്ച് തീയ്യേറ്ററിനകത്ത് കേറി .
കൂടെ നൈസായി ഞാനും.
പ്രൊജക്ടര്‍ ഓഫായ ഇടത്ത് നിന്നും ബാക്കി പ്ളേ ചെയ്തു. 
പ്രത്യേകിച്ച് ഒന്നും ഉണ്ടായില്ല . Black screenല്‍ പടം നിന്നു.
മുകുന്ദനുണ്ണി പണി തന്നതാണെന്ന് തോന്നുന്നു. 
മിക്കവാറും പല തീയ്യേറ്ററുകളിലും ഇങ്ങനൊരു സീന്‍ റിപ്പീറ്റ് ചെയ്യാനുള്ള സാധ്യത കാണുന്നുണ്ട്. 
എന്തായാലും പ്രേക്ഷകന്‍ അങ്ങനൊരു സംശയമുന്നയിച്ചപ്പൊ തന്നെ യാതൊരു മടിയും കൂടാതെ ഡൗട്ട് ക്ളിയറാക്കി തന്ന ആ തീയ്യേറ്റര്‍ ഓണര്‍ക്ക് കൈയ്യടി.....  
ട്വിസ്റ്റ് അവിടെയല്ലാ.... റൂമിലെത്തി ഫേസ്ബുക്ക് കമന്റ്സ് തപ്പിയപ്പോഴാണ് ശരിക്കും ഒരു ചെറിയ പോസ്റ്റ് ക്രഡിറ്റ് സീന്‍ ഉണ്ടായിരുന്നത്രേ ....

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com