ഛായാ​ഗ്രാഹകൻ പപ്പു അന്തരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th November 2022 02:59 PM  |  

Last Updated: 14th November 2022 02:59 PM  |   A+A-   |  

CINEMATOGRAPHER_PAPPU

ചിത്രം; ഫേയ്സ്ബുക്ക്

 

ഛായാഗ്രാഹകൻ പപ്പു (ഓട്ടാമ്പിള്ളിൽ സുധീഷ് ) അന്തരിച്ചു. 44 വയസ്സായിരുന്നു. കുറച്ച് നാളുകളായി അമിലോയിഡോസിസ് എന്ന അപൂര്‍വ്വ രോഗത്ത തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംസ്കാരം ഇന്നു രാത്രി 12 മണിക്ക് തൃപ്പൂണിത്തുറ എരൂരിലെ വീട്ടുവളപ്പിൽ.

ഞാൻ സ്റ്റീവ് ലോപ്പസ്, സെക്കൻഡ് ഷോ, കൂതറ, അയാൾ ശശി, അപ്പൻ, ഈട, റോസ് ഗിറ്റാറിനാൽ തുടങ്ങിയ ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവഹിച്ചു. മജു സംവിധാനം ചെയ്ത അപ്പൻ എന്ന സിനിമയിലാണ് പപ്പു അവസാനം പ്രവർത്തിച്ചത്. ഷൂട്ട് തുടങ്ങി ഒരാഴ്ചയ്ക്കു ശേഷം അനാരോഗ്യത്തെ തുടർന്ന് പപ്പു ചിത്രത്തിൽ നിന്നും പിന്മാറുകയായിരുന്നു. തുടർന്ന് വിനോദ് ഇല്ലംപള്ളിയാണ് സിനിമയുടെ ഛായാഗ്രഹണം പൂർത്തിയാക്കിയത്.

മധൂര്‍ ഭണ്ഡാര്‍ക്കര്‍ സംവിധാനം ചെയ്ത 'ചാന്ദ്‌നി ബാര്‍' എന്ന ബോളിവുഡ് ചിത്രത്തില്‍ അസിസ്റ്റന്റ് ഛായാഗ്രാഹകനായാണ് തുടക്കം. പിന്നീട് ടി.കെ രാജീവ് കുമാറിന്റെ ശേഷം അനുരാഗ് കശ്യപിന്റെ 'ദേവ് ഡി' തുടങ്ങിയ ചിത്രങ്ങളിലും സഹായിയായി പ്രവര്‍ത്തിച്ചു. രാജീവ് രവിയുടെ 'അന്നയും റസൂലും', 'കമ്മട്ടിപ്പാടം', 'തുറമുഖം' എന്നീ ചിത്രങ്ങളില്‍ സെക്കന്റ് യൂണിറ്റ് ഛായാഗ്രാഹകനായി പ്രവര്‍ത്തിച്ചു. ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്രകഥാപാത്രമായ 'സെക്കന്‍ഡ് ഷോ'യിലൂടെയാണ് സ്വതന്ത്ര ഛായാഗ്രഹകനായത്. 

ഈ വാർത്ത കൂടി വായിക്കൂ 

'ഞങ്ങൾക്ക് സിനിമയിൽ ഒരു ചാൻസ് കിട്ടോ?', അജുവിനെ അമ്പരപ്പിച്ച പുത്തൻ താരോദയം; വിഡിയോ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ