ജയയെ കല്യാണം കഴിച്ചത് നീണ്ട മുടി കണ്ടിട്ട്; അമിതാഭ് ബച്ചന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th November 2022 02:00 PM  |  

Last Updated: 16th November 2022 03:06 PM  |   A+A-   |  

amitabh_bachchan_jaya_bachchan1

അമിതാഭ് ബച്ചന്‍, ജയ ബച്ചൻ/ ചിത്രം: എഎഫ്പി

 

നീണ്ട മുടിയോടുള്ള തന്റെ ഇഷ്ടം തുറന്നുപറഞ്ഞ് ബിഗ് ബി. കോന്‍ ബനേഗ ക്രോര്‍പതി അവതരിപ്പിക്കുന്നതിനിടയിലാണ് നീളമുള്ള മുടി തനിക്ക് എത്രത്തോളം ഇഷ്ടമാണെന്ന് അമിതാഭ് ബച്ചന്‍ തുറന്നുപറഞ്ഞത്. ജയ ബച്ചനെ ജീവിതപങ്കാളിയാക്കാനുള്ള തീരുമാനത്തിന് പിന്നിലെ കാരണങ്ങളില്‍ ഒന്ന് ഇതാണെന്നും താരം പറഞ്ഞു. 

രാജസ്ഥാനിലെ ജയ്പ്പൂര്‍ സ്വദേശിയായ പ്രിയങ്ക മഹര്‍ഷി എന്ന 29കാരിയായ ബ്യൂട്ടീഷനൊപ്പം പരിപാടി അവതരിപ്പിക്കുമ്പോഴാണ് അമിതാഭ് ബച്ചന്‍ തന്റെ മുടി സ്‌നേഹം പ്രകടിപ്പിച്ചത്. സ്ത്രീകള്‍ മുടി വെട്ടുന്നത് തനിക്ക് ഇഷ്ടമല്ലെന്നും നീണ്ട മുടിയാണ് തനിക്ക് ഇഷ്ടമെന്നും അദ്ദേഹം പറഞ്ഞു. നന്നായി വളരുന്ന മുടി വെട്ടേണ്ട കാര്യമില്ലെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കണങ്കാല്‍ വരെ നീണ്ടുകിടന്നിരുന്ന അന്തരിച്ച ഗായിക ലതാ മങ്കേഷ്‌കറുടെ മുടിയെക്കുറിച്ചും ബച്ചന്‍ സംസാരിച്ചു. ' എനിക്കറിയില്ല ലതാജി എന്താണ് മുടിയില്‍ തേച്ചിരുന്നതെന്ന്. പക്ഷെ അത് വളരെയധികം നീണ്ടതും മനോഹരവുമാണ്. ഒരുപക്ഷെ, ഞാന്‍ ജയ ബച്ചനെ കല്ല്യാണം കഴിക്കാനുള്ള കാരണങ്ങളിലൊന്ന് അവരുടെ നീണ്ട മനോഹരമായ മുടിയാണ്', ബച്ചന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഒരേ ദിവസം പിറന്നാൾ, "മോസ്റ്റ് റൊമാന്റിക് കപ്പിൾ" എന്ന് കീർത്തി സുരേഷ്; ചിത്രങ്ങളും വിഡിയോയും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ