"അധ്വാനിച്ച പണം കൊണ്ട് സിനിമ കാണുന്നയാളാണ്"; നല്ല സിനിമയെ എഴുതി തോൽപ്പിക്കാനാകില്ലെന്ന് ജൂഡ് ആന്തണി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th November 2022 06:34 PM  |  

Last Updated: 16th November 2022 06:34 PM  |   A+A-   |  

anjali_menon_jude_anthony

ചിത്രം: ഫേയ്സ്ബുക്ക്

 

ല്ല സിനിമയെ എഴുതി തോൽപ്പിക്കാനാകില്ലെന്ന് സംവിധായകൻ ജൂഡ് ആന്തണി ജോസഫ്. നിരൂപണം ചെയ്യുന്നവർക്ക് സിനിമയുടെ സാങ്കേതിക ഘടകങ്ങളെക്കുറിച്ചുള്ള അറിവ് അത്യാവശ്യമാണെന്ന അഞ്ജലി മേനോന്റെ പരാമർശത്തിന് പിന്നാലെയാണ് ജൂഡിന്റെ പ്രതികരണം. അധ്വാനിച്ച പണം കൊണ്ട് സിനിമ കാണുന്നയാളാണ് താനെന്നും നല്ല സിനിമയെ എഴുതി തോൽപ്പിക്കാനും മോശം സിനിമയെ എഴുതി വിജയിപ്പിക്കാനും കഴിയില്ലെന്നുമാണ് ജൂഡ് ഫേയ്സ്ബുക്കിൽ കുറിച്ചത്. 

"ഞാൻ സിനിമ പ്രേക്ഷകനാണ്. അധ്വാനിച്ച പണം കൊണ്ട് സിനിമ കാണുന്നയാൾ. സിനിമ ഡയറക്റ്റ് ചെയ്യാൻ വേണ്ടി പോലും സിനിമ പഠിക്കാൻ കോഴ്സ് ചെയ്തിട്ടില്ല. പിന്നെയല്ലേ അഭിപ്രായം പറയാൻ. നല്ല സിനിമയെ എഴുതി തോൽപ്പിക്കാൻ ആകില്ല. അതുപോലെ മോശം സിനിമയെ എഴുതി വിജയിപ്പിക്കാനും . As simple as that", ജൂഡ് കുറിച്ചു. 

തന്റെ പുതിയ ചിത്രമായ വണ്ടർ വിമെനിന്റെ റിലീസിനു മുന്നോടിയായി നൽകിയ അഭിമുഖത്തിലായിരുന്നു അഞ്ജലിയുടെ അഭിപ്രായപ്രകടനം. "നിരൂപകർക്ക് പലപ്പോഴും സിനിമയുടെ സാങ്കേതികതയെപ്പറ്റി അറിവുണ്ടാകില്ല. ഒരു സിനിമ എങ്ങനെയാണ് ഉണ്ടാവുന്നതെന്ന് അറിയേണ്ടത് അത്യാവശ്യമാണെന്നാണ് എനിക്ക് തോന്നുന്നത്. സിനിമയ്ക്ക് ലാ​ഗ് ഉണ്ട് എന്നൊക്കെ പറയുന്നത് കേൾക്കുമ്പോഴാണ് എനിക്ക് ഏറ്റവും ചിരി വരാറുള്ളത്. എന്താണ് അത്? എഡിറ്റിം​ഗ് എന്ന പ്രക്രിയ എന്താണ്? ഇങ്ങനെയുള്ള അഭിപ്രായം പറയുന്നതിന് മുൻപേ അത് ആദ്യം കുറച്ചെങ്കിലും ഒന്ന് അറിഞ്ഞിരിക്കണം" ,അഞ്ജലി പറഞ്ഞു. നിരൂപണം നടത്തുന്ന ആളുകൾ സിനിമ എന്തെന്ന് കുറച്ചുകൂടി മനസിലാക്കിയിട്ട് സംസാരിക്കുകയാണെങ്കിൽ അത് എല്ലാവർക്കും ​ഗുണം ചെയ്യുമെന്നാണ് അഞ്ജലിയുടെ അഭിപ്രായം. 
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

അമ്മക്ക് 60-ാം പിറന്നാൾ; 16ന്റെ ചെറുപ്പമെന്ന് മമ്ത, ആശംസ കുറിച്ച് താരം 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ