കാന്താര ആമസോൺ പ്രൈമിൽ എത്തും; റിലീസ് തിയതി പ്രഖ്യാപിച്ചു

ഏകദേശം രണ്ടു മാസത്തോളം തിയറ്ററുകൾ കീഴടക്കിയ ശേഷമാണ് ചിത്രം ഒടിടിയിലേക്കും എത്തുന്നത്
ഫോട്ടോ: ഫെയ്സ്ബുക്ക്
ഫോട്ടോ: ഫെയ്സ്ബുക്ക്

ന്ത്യൻ സിനിമാലോകത്തെ ഒന്നടങ്കം അമ്പരപ്പിച്ച ചിത്രമാണ് കാന്താര. തെന്നിന്ത്യൻ സിനിമയിലും ബോളിവുഡിലും വൻ വിജയമാണ് ഈ കന്നഡ ചിത്രം നേടിയത്. ഇപ്പോൾ ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ്. ആമസോൺ പ്രേമിലൂടെ നവംബർ 24നാണ് ചിത്രം ഒടിടിയിൽ എത്തുക. ഏകദേശം രണ്ടു മാസത്തോളം തിയറ്ററുകൾ കീഴടക്കിയ ശേഷമാണ് ചിത്രം ഒടിടിയിലേക്കും എത്തുന്നത്. 

ചിത്രത്തിന്റെ നായകനായ റിഷഭ് ഷെട്ടി തന്നെയാണ് രചനയും സംവിധാനവും നിര്‍വഹിച്ചത്. കെജിഎഫ് നിര്‍മാതാക്കളായ ഹൊംബാലെ ഫിലിംസ് നിര്‍മിച്ച ചിത്രം സെപ്റ്റംബര്‍ 30 നാണ് റിലീസ് ചെയ്യുന്നത്. ആദ്യം കന്നഡയിൽ മാത്രമാണ് ചിത്രം റിലീസ് ചെയ്തത്. മൗത്ത് പബ്ലിസിറ്റിയിൽ വൻ ശ്രദ്ധ നേടിയതോടെ മലയാളം ഉൾപ്പടെയുള്ള ഭാഷകളിൽ റിലീസ് ചെയ്യിക്കുകയായിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് ചിത്രത്തെ കേരളത്തിൽ റിലീസിന് എത്തിച്ചത്. 

19-ാം നൂറ്റാണ്ട് പശ്ചാത്തലമാക്കുന്ന ചിത്രത്തിന്‍റെ കഥ നടക്കുന്നത് കുന്താപുരയിലാണ്. സപ്‍തമി ഗൌഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്‍, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന്‍ ഷെട്ടി, പുഷ്‍പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com