'കുഞ്ഞുങ്ങൾ ഉമ്മവെക്കുന്നതുകൊണ്ട് മേക്കപ്പ് ഇടാറില്ല, ഇപ്പോഴാണ് നീ കൂടുതൽ സുന്ദരി'; നയൻതാരയോട് വിഘ്നേഷ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th November 2022 10:58 AM  |  

Last Updated: 19th November 2022 10:58 AM  |   A+A-   |  

nayanthara_vignesh

ചിത്രം: ഇൻസ്റ്റ​ഗ്രാം

 

തെന്നിന്ത്യൻ താരറാണി നയൻതാരയുടെ 39ാം ജന്മദിനമായിരുന്നു ഇന്നലെ. ഇത്തവണത്തെ താരത്തിന്റെ പിറന്നാൾ ഏറെ സ്പെഷ്യലാണ്. സംവിധായകൻ വിഘ്നേഷുമായുള്ള വിവാഹശേഷമുള്ള താരത്തിന്റെ ആദ്യ പിറന്നാൾ ആണിത്. കൂടാതെ അടുത്തിടെയാണ് താരത്തിന് വാടക​ഗർഭപാത്രത്തിലൂടെ കുഞ്ഞു പിറന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത് നയൻതാരയ്ക്ക് പിറന്നാൾ ആശംസ അറിയിച്ചുകൊണ്ടുള്ള വിഘ്നേഷിന്റെ കുറിപ്പാണ്. 

ഒന്നിച്ച് ആഘോഷിക്കുന്ന നയൻ‌താരയുടെ ഒൻപതാമത്തെ പിറന്നാളാണ് ഇത് എന്നാണ് വിഘ്നേഷ് പറയുന്നത്. ഭാര്യാഭർത്താക്കന്മാരും അച്ഛനമ്മമാരുമായതിനു ശേഷമുള്ള ഈ പിറന്നാൾ ഏറെ സിപെഷ്യലാണ് എന്നാണ് കുറിക്കുന്നത്. അമ്മയായതോടെ നയൻതാര പൂർണതയിൽ എത്തിയെന്നും ഏറെ സന്തോഷവതിയായെന്നും വിഘ്നേഷ് പറഞ്ഞു. 

വിഘ്നേഷിന്റെ കുറിപ്പ് വായിക്കാം

'നമ്മള്‍ ഒന്നിച്ച് ആഘോഷിക്കുന്ന നിന്റെ ഒന്‍പതാമത്തെ പിറന്നാളാണിന്ന്. നിന്നോടൊപ്പമുളള ഒരോ പിറന്നാളും ഏറെ സ്‌പെഷ്യലും ഓര്‍മയില്‍ നില്‍ക്കുന്നതും വ്യത്യസ്തവുമായിരുന്നു. പക്ഷെ ഇതായിരിക്കും ഏറെ പ്രത്യേകതയുളളത്. ഭാര്യാഭര്‍ത്താക്കന്മാരെന്ന നിലയില്‍ ഒന്നിച്ചു ജീവിതം ആരംഭിച്ചതിനും രണ്ടു കുഞ്ഞുങ്ങളുടെ അച്ഛനും അമ്മയുമായതിനും ശേഷമുള്ള പിറന്നാളാണ്. ശക്തമായ വ്യക്തിത്വത്തിന് ഉടമയായാണ് ഞാന്‍ നിന്നെ കാണുന്നത്. നീ ചെയ്യുന്ന കാര്യങ്ങളിലെല്ലാം ഈ കരുത്തുകാണാം. ജീവിതത്തോട് നീ കാണിക്കുന്ന സത്യസന്ധതയും ആത്മാര്‍ത്ഥതയും എന്നെ എപ്പോഴും പ്രചോദിപ്പിക്കാറുണ്ട്. പക്ഷെ ഇന്ന് നിന്നെ അമ്മയായിട്ടു കാണുമ്പോള്‍, ഇതുവരെ നിനക്കുണ്ടായ ഏറ്റവും സന്തോഷത്തിലും പൂര്‍ണതയിലുമാണ് നീ എത്തിയത്. നീ ഇപ്പോള്‍ പൂര്‍ണയായിരിക്കുന്നു. ഏറ്റവും സന്തോഷവതിയും ആത്മവിശ്വാസവുമിള്ളവളായി. നീ കൂടുതല്‍ സുന്ദരിയായി. 

കുഞ്ഞുങ്ങള്‍ മുഖത്ത് ഉമ്മവെക്കുന്നതിനാല്‍ കുറച്ചു ദിവസങ്ങളായി നീ മേക്കപ്പ് ചെയ്യാറില്ല. ഈ വര്‍ഷങ്ങളില്‍ ഇത്രയും സുന്ദരിയായി ഞാന്‍ നിന്നെ കണ്ടിട്ടില്ല. നിന്റെ മുഖത്തുളള ഈ പുഞ്ചിരിയും സന്തോഷവും എന്നും ഇങ്ങനെ തന്നെ നിലനില്‍ക്കട്ടെ. ഞാന്‍ പ്രാര്‍ത്ഥിക്കാം. ജീവിതം മനോഹരമാണെന്ന് തോന്നുന്നു... സംതൃപ്തിയും നന്ദിയും. എല്ലാ ജന്മദിനങ്ങളും ഇതുപോലെ സന്തോഷകരമായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു! നമ്മുടെ കുഞ്ഞുങ്ങളോടൊപ്പം. നമുക്ക് ഒന്നിച്ചു വളര്‍ന്നുകൊണ്ട്. ഇന്നും എന്നും നിന്നെ സ്‌നേഹിക്കുന്നു പൊണ്ടാട്ടി, തങ്കമേ, എന്റെ ഉയിരും ഉലകവും.

ഈ വാര്‍ത്ത കൂടി വായിക്കൂ

താരസുന്ദരിമാരുടെ ആഘോഷ രാത്രി; പാർട്ടി ഒരുക്കി ലിസി, നന്ദി പറഞ്ഞ് റിമയും പാർവതിയും​

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ