പ്രാർത്ഥനകൾ വിഫലം; 24-ാം വയസ്സിൽ മരണത്തിന് കീഴടങ്ങി നടി ഐന്ദ്രില ശർമ്മ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th November 2022 05:45 PM  |  

Last Updated: 20th November 2022 05:45 PM  |   A+A-   |  

Aindrila_Sharma

ചിത്രം: ഫേയ്സ്ബുക്ക്

 

ബംഗാളി നടി ഐന്ദ്രില ശർമ അന്തരിച്ചു. പക്ഷാഘാതത്തേ തുടർന്ന് കൊൽക്കത്തയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച നടി ഇന്ന് ഉച്ചയ്ക്കാണ് മരണത്തിന് കീഴടങ്ങിയത്. 24 കാരിയായ നടിക്ക് ഇന്ന് രാവിലെ ഒന്നിലധികം തവണ ഹൃദയസ്തംഭനം ഉണ്ടായി. സിപിആർ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

അർബുദത്തെ രണ്ടുതവണയാണ് കീഴ്പെടുത്തിയത് നടിയെ പക്ഷാഘാതത്തെ തുടർന്ന് നവംബർ ഒന്നിനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തലച്ചോറിലെ സിടി സ്‌കാൻ പരിശോധനയിൽ ഇടതുവശത്ത് വലിയ രക്തസ്രാവം കണ്ടെത്തുകയായിരുന്നു. 

'ജുമുർ' എന്ന ടിവി ഷോയിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിയ ഐന്ദ്രില ‘ജിയോൻ കത്തി’,  ‘ജിബാൻ ജ്യോതി’ തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചു. അടുത്തിടെ 'ഭാഗർ' എന്ന വെബ് സീരീസിലും നടി ഭാ​ഗമായി. 

ഈ വാർത്ത കൂടി വായിക്കൂ

ബലാത്സം​ഗ കേസിൽ പ്രതി; വീണ്ടും ഡ്യൂട്ടിക്കെത്തി സുനു; വിവാദമായപ്പോൾ അവധിയിൽ പോകാൻ നിർദ്ദേശം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ