തിരക്കഥാകൃത്ത് ആരൂര്‍ ദാസ് അന്തരിച്ചു

ശിവാജി ഗണേശന്റെ പസമലറിലെ സംഭാഷണം ഇപ്പോഴും ഏറെ ശ്രദ്ധേയമാണ്
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്

ചെന്നൈ; തമിഴിലെ വിഖ്യാത തിരക്കഥാകൃത്ത് ആരൂര്‍ ദാസ് അന്തരിച്ചു. 91 വയസായിരുന്നു. വാര്‍ദ്ധഖ്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഞായറാഴ്ച ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം. 1000ല്‍ അധികം സിനിമകളുടെ ഭാഗമായിട്ടുണ്ട്. 

തമിഴ്‌നാട്ടിലെ തിരുവാരൂരിലാണ് ആരൂര്‍ ജനിക്കുന്നത്. യേശുദാസ് എന്ന പേരുമാറ്റിയാണ് ആരൂര്‍ ദാസ് എന്നാക്കുന്നത്. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ഉള്‍പ്പടെ നിരവധി പ്രമുഖരാണ് ആരൂര്‍ ദാസിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്. 

ചെറുപ്പം മുതല്‍ ആരൂര്‍ ദാസിന് എഴുത്തിനോട് താല്‍പ്പര്യമുണ്ടായിരുന്നു. 16ാം വയസിലാണ് ആരൂര്‍ സ്വന്തമായി ഒരു നാടക സംഘം ആരംഭിക്കുന്നത്. നാടകങ്ങള്‍ എഴുതുകയും ചെയ്തു. കൈ്വദി എന്ന ഹിന്ദി സിനിമയുടെ തമിഴ് മൊഴിമാറ്റത്തിലേക്ക് സംഭാഷണം എഴുതിയാണ് സിനിമയിലേക്ക് എത്തുന്നത്. ജമിനി ഗണേശനും സരോജ ദേവിയും അഭിനയിച്ച വാഴി വൈത്ത ദൈവമേയില്‍ കഥയും സംഭാഷണവും എഴുതിക്കൊണ്ടാണ് ആരൂര്‍ ശ്രദ്ധ നേടുന്നത്. എംജിആര്‍, ശിവാജി ഗണേഷന്‍ തുടങ്ങിയ വലിയ താരങ്ങള്‍ക്കൊപ്പവും പ്രവര്‍ത്തിച്ചു. ശിവാജി ഗണേശന്റെ പസമലറിലെ സംഭാഷണം ഇപ്പോഴും ഏറെ ശ്രദ്ധേയമാണ്. തായ് സൊല്ലൈ തട്ടാദെ, പാര്‍ത്താല്‍ പസി തീരും, വേട്ടൈ കാരന്‍, ദൈവമകന്‍, പെണ്‍ എന്‍ട്രാല്‍ പെണ്‍ എന്നിവ പ്രമുഖ ചിത്രങ്ങളാണ്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com