'നീ കൂടെയില്ലാതെ ചേച്ചിക്ക് ഒന്നിനുമാവില്ല, വേഗം തിരിച്ചുവരൂ'; കുറിപ്പുമായി ഐന്ദ്രില ശര്‍മയുടെ സഹോദരി

ബം​ഗാളി നടി ഐന്ദ്രില ശർമയുടെ വിയോ​ഗത്തിൽ സഹോദരി ഐശ്വര്യ പങ്കുവച്ച കുറിപ്പാണ് വേദനയാകുന്നത്
മരിച്ച ഐന്ദ്രില ശർമയും സഹോദരിയും/ ഫെയ്സ്ബുക്ക്
മരിച്ച ഐന്ദ്രില ശർമയും സഹോദരിയും/ ഫെയ്സ്ബുക്ക്

ബംഗാളി നടി ഐന്ദ്രില ശര്‍മയുടെ മരണം സിനിമലോകത്തെ ഒന്നടങ്കം വേദനയിലാഴ്ത്തിയിരുന്നു. തുടര്‍ച്ചയായുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് ഞായറാഴ്ചയാണ് മരിക്കുന്നത്. 24കാരിയായ ഐന്ദ്രില രണ്ട് തവണ കാന്‍സറിനെ അതിജീവിച്ചിരുന്നു. നടിയുടെ മരണത്തില്‍ നിരവധിപേരാണ് ദുഃഖം രേഖപ്പെടുത്തിയത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വേദനയാകുന്നത് താരത്തിന്റെ സഹോദരി ഐശ്വര്യ ശര്‍മ പങ്കുവച്ച കുറിപ്പാണ്.

ഐശ്വര്യയുടെ കുറിപ്പ്

ഇത് ഇപ്പോള്‍ ഒരുപാട് നാളായില്ലേ, നീ വേഗം തിരിച്ചുവരൂ. നീ ഇല്ലാതെ ഞാന്‍ അശക്തയാണ്. എന്നെ ആര് ഒരുക്കും ? ആര് എന്റെ ചിത്രം എടുക്കും? ഞാന്‍ പറയാത്ത കാര്യങ്ങള്‍ പോലും ആരാണ് മനസിലാക്കുക? അലാദ്ദീന്റെ അത്ഭുതവിളക്കുപോലെ ആര് എന്റെ ആഗ്രഹങ്ങള്‍ യാഥാര്‍ത്ഥ്യമാക്കും? ആര്‍ക്കൊപ്പം ആഘോഷിക്കും? സിനിമകള്‍ കണ്ടും സംസാരിച്ചും രാത്രി മുഴുവന്‍ ആര്‍ക്കൊപ്പം ചെലവഴിക്കും? ആര് എനിക്ക് ശരിയായ ഉപദേശം തരും? നമുക്ക് ഇനിയും എത്ര പദ്ധതികളാണുള്ളതെന്ന് നിനക്ക് പറയാനാകുമോ? നിരുപാധികമായി ആര് എന്നെ സ്‌നേഹിക്കും? എന്നെ സംരക്ഷിക്കാന്‍ വേണ്ടി ആര് ഈ ലോകത്തോട് പോരാടും? നീ അല്ലാതെ എനിക്ക് അടുത്ത സുഹൃത്തുക്കളാരുമില്ല. നീയാണ് എന്റെ ജീവിതത്തിന്റെ ശക്തി. നീ സ്വാര്‍ഥയായെന്ന് എനിക്ക് അറിയാം. പക്ഷേ നീ ഇല്ലാതെ നിന്റെ ചേച്ചിക്ക് ഒന്നിനുമാവില്ല. വേഗം തിരിച്ചുവരൂ, അനിയത്തി. ഞാന്‍ കാത്തിരിക്കുകയാണ്.- എന്നാണ് ഐശ്വര്യ കുറിച്ചത്. 

11ാം ക്ലാസില്‍ പഠിക്കുമ്പോള്‍ കാന്‍സര്‍

ആശുപത്രിയില്‍ നിന്നുള്ള ഐന്ദ്രിലയുടെ ഒരു വിഡിയോയും പങ്കുവച്ചിട്ടുണ്ട്. കാന്‍സര്‍ ബാധിതയായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴുള്ളതാണ് വിഡിയോ. ആശുപത്രിയില്‍ നിന്ന് ഡാന്‍സ് ചെയ്യുന്ന ഐന്ദ്രിയയെയാണ് വിഡിയോയില്‍ കാണുന്നത്. കൂടാതെ ഇരുവരുടേയും കുട്ടിക്കാലചിത്രങ്ങളും ഐശ്വര്യ പങ്കുവച്ചു. 

11ാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഐന്ദ്രിലയെ ആദ്യമായി കാന്‍സര്‍ ബാധിക്കുന്നത്. പിന്നീട് ശ്വാസകോശത്തേയും കാന്‍സര്‍ ബാധിച്ചു. സര്‍ജറിയിലൂടെ ട്യൂമറിനെ നീക്കം ചെയ്തിരുന്നു. ബ്രെയിന്‍ സ്‌ട്രോക് സംഭവിച്ചതിനെ തുടര്‍ന്ന് നവംബര്‍ ഒന്നിനാണ് ഐന്ദ്രിയയെ ആശുപത്രിയില്‍ പ്രവേശിക്കുന്നത്. തുടര്‍ന്ന് ഒന്നിലധികം തവണയുണ്ടായ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com