'ആത്മാവ് നഷ്ടമായി, വരാഹ രൂപം തിരിച്ചുകൊണ്ടുവരൂ'; കാന്താര ആമസോണ്‍ പ്രൈമില്‍ എത്തിയതിനു പിന്നാലെ ആരാധകര്‍

ആത്മാവ് നഷ്ടപ്പോട്ട കാന്താരയാണ് ആമസോണില്‍ സ്ട്രീം ചെയ്യുന്നത് എന്നാണ് ആരാധകരുടെ പരാതി
കാന്താര പോസ്റ്റർ
കാന്താര പോസ്റ്റർ

ന്ത്യന്‍ സിനിമയെ ഒന്നടങ്കം അമ്പരപ്പിച്ച സിനിമയായിരുന്നു ഋഷഭ് ഷെട്ടിയുടെ കാന്താര. 16 കോടി മുതല്‍ മുടക്കില്‍ ഒരുക്കിയ ചിത്രം 400 കോടിയാണ് വാരിയത്. അതിനു പിന്നാലെ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തിരിക്കുകയാണ് ചിത്രം. എന്നാല്‍ ആത്മാവ് നഷ്ടപ്പോട്ട കാന്താരയാണ് ആമസോണില്‍ സ്ട്രീം ചെയ്യുന്നത് എന്നാണ് ആരാധകരുടെ പരാതി. 

കോപ്പിയടിച്ചത് തെക്കുടം ബ്രിഡ്ജിന്റെ നവരസം

ചിത്രം റിലീസ് ചെയ്തപ്പോള്‍ മുതല്‍ വരാഹ രൂപം എന്ന ഗാനവും ഏറെ ശ്രദ്ധേയമായിരുന്നു. ചിത്രത്തിന്റെ ആത്മാവു തന്നെ ഈ ഗാനമാണ് എന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ അതിനു പിന്നാലെ മ്യൂസിക് ബാന്‍ഡായ തൈക്കുടം ബ്രിഡ്ജിന്റെ നവരസം ഗാനത്തിന്റെ കോപ്പിയാണ് വരാഹ രൂപം എന്ന ആരോപണം ഉയര്‍ന്നു. തൈക്കുടം ബ്രിഡ്ജ് കോടതിയെ സമീപിച്ചതോടെ ചിത്രത്തില്‍ നിന്ന് പാട്ട് ഒഴിവാക്കാന്‍ വിധിക്കുകയായിരുന്നു. 

ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായി കാന്താര

വരാഹ രൂപത്തിന് പകരമായി മറ്റൊരു ഗാനം ഉപയോഗിക്കുകയായിരുന്നു. എന്നാല്‍ ചിത്രത്തിന്റെ ഹൃദയം തൊടാന്‍ ഈ ഗാനത്തിന് ആയില്ല എന്നാണ് ആരാധകര്‍ പറയുന്നത്. ആമസോണ്‍ പ്രൈം വിഡിയോയില്‍ ചിത്രം സ്ട്രീം ചെയ്യുന്നതിനു മുന്‍പായി തൈക്കുടം ബ്രിഡ്ജുമായി നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസ് കരാറിലെത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഇത് നടക്കാതായതോടെ വരാഹ രൂപം ഇല്ലാതെ ചിത്രം ഒടിടിയില്‍ എത്തിക്കുകയായിരുന്നു.

ഇപ്പോള്‍ ട്വിറ്ററില്‍ ട്രെന്‍ഡിങ് ടോപ്പിങ് ആവുകയാണ് കാന്താര. യഥാര്‍ത്ഥ വര്‍ഷരൂപം തിരിച്ചെത്തിക്കണം എന്നുള്ള മുറവിളികളാണ് എവിടെയും. ഒടിടി വേര്‍ഷന്‍ നിരാശാജനകമാണെന്നാണ് ആരാധകര്‍ പറയുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com