'പ്രിയങ്ക ചോപ്രയുടെ വിജയത്തിനു പിന്നില്‍ സാത്താന്‍ സേവ'; പ്രതികരണവുമായി താരം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th November 2022 02:34 PM  |  

Last Updated: 24th November 2022 02:34 PM  |   A+A-   |  

priyanka_chopra

പ്രിയങ്ക ചോപ്ര/ചിത്രം: ഫേയ്സ്ബുക്ക്

 

ഹോളിവുഡിനു മുന്നില്‍ ഇന്ത്യയുടെ അഭിമാനതാരമാണ് പ്രിയങ്ക ചോപ്ര. നിക് ജൊനാസിനെ വിവാഹം ചെയ്ത ന്യൂയോര്‍ക്കിലേക്ക് താമസം മാറ്റിയിരിക്കുകയാണ് താരം. തെന്നിന്ത്യന്‍ സിനിമയിലൂടെ എത്തിയ താരം ബോളിവുഡും ഹോളിവുഡും കീഴടക്കി ഇപ്പോള്‍ ലോകത്തിന്റെ നെറുകയിലാണ് എത്തിനില്‍ക്കുന്നത്. താരത്തിന്റെ വിജയം പലപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. ഇപ്പോള്‍ തന്നെക്കുറിച്ചുള്ള ഒരു ഗൂഢാലോചന സിദ്ധാന്തത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് താരം.

അടുത്തിടെ താരം മുംബൈയില്‍ എത്തിയിരുന്നു. അതിനിടെ യൂട്യൂബര്‍ രണ്‍വീര്‍ അള്ളാബാദിയയുമായി താരം സംസാരിച്ചിരുന്നു. തന്റെ ജീതതത്തേയും വിജയത്തേയും കരിയറിനേയും കുറിച്ചെല്ലാം താരം പറഞ്ഞു. വിജയത്തെക്കുറിച്ച് പറയുന്നതിനിടെയാണ് ഗൂഢാലോചന സിദ്ധാന്തവും ചര്‍ച്ചയായത്. പ്രിയങ്കയുടെ വിജയത്തിനു പിന്നില്‍ സാത്താന്‍ സേവയാണ് എന്നായിരുന്നു ഗൂഢാലോചന സിദ്ധാന്തം. 

നിങ്ങളുടെ ഭാവി വളരെ ശോഭനമാണ്, നിങ്ങളെ കുറിച്ച് ഗൂഢാലോചന സിദ്ധാന്തങ്ങള്‍ ഉണ്ട്, ഈ തലത്തിലുള്ള വിജയം നേടാന്‍ നിങ്ങള്‍ പിശാചുമായി ഇടപാടുകള്‍ നടത്തി, നിങ്ങള്‍ ഒരു സാത്താനിക് ആരാധകനാണ്- എന്നാണ് രണ്‍വീര്‍ അള്ളാബാദിയ പറഞ്ഞത്. ഇത് കേട്ട് ചിരിക്കുകയാണ് പ്രിയങ്ക ചെയ്തത്. ഇത് ഭീകരമാണെന്നും ശിവ് ജി തന്നോട് പിണങ്ങുമെന്നും താരം മറുപടി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'ഇന്ത്യൻ സൈന്യത്തെ പരിഹസിച്ചു', റിച്ച ഛദ്ദയ്ക്ക് രൂക്ഷ വിമര്‍ശനം, ട്വീറ്റ് പിന്‍വലിച്ച് ക്ഷമാപണം നടത്തി നടി

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ