'ഇന്ത്യൻ സൈന്യത്തെ പരിഹസിച്ചു', റിച്ച ഛദ്ദയ്ക്ക് രൂക്ഷ വിമര്‍ശനം, ട്വീറ്റ് പിന്‍വലിച്ച് ക്ഷമാപണം നടത്തി നടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th November 2022 01:19 PM  |  

Last Updated: 24th November 2022 01:19 PM  |   A+A-   |  

richa_chaddha

റിച്ച ഛദ്ദ/ചിത്രം: ഫേയ്സ്ബുക്ക്

 

സൈന്യത്തിന് എതിരായ ട്വീറ്റ് വന്‍ വിവാദങ്ങള്‍ക്കു വഴിവച്ചതിനു പിന്നാലെ ക്ഷമാപണവുമായി നടി റിച്ച ഛദ്ദ. വിവാദമായ ട്വീറ്റും താരം നീക്കം ചെയ്തു. പാക് അധീന കശ്മീര്‍ തിരിച്ചുപിടിക്കുമെന്ന ഉന്നത സൈനിക ഉദ്യോഗസ്ഥന്റെ പ്രസ്താവനയെ പരിഹസിച്ചുകൊണ്ടാണ് റിച്ച ട്വീറ്റിട്ടത്. ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെക്കുകയായിരുന്നു. 

വിവാദമായി 'ഗല്‍വാന്‍ സേയ്‌സ് ഹായ്'

പാക്കിസ്ഥാന്‍ അധീന കശ്മീര്‍ തിരിച്ചുപിടിക്കാന്‍ ഞങ്ങള്‍ പൂര്‍ണമായും തയാറാണ് എന്നാണ് നോര്‍ത്തേണ്‍ ആര്‍മി കമാന്‍ഡര്‍ ലഫ്റ്റനന്റ് ജനറല്‍ ഉപേന്ദ്ര ദ്വിവേദി പറഞ്ഞത്. സര്‍ക്കാരിന്റെ ഉത്തരവിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇത് പങ്കുവച്ചുകൊണ്ട ഗല്‍വാന്‍ സേയ്‌സ് ഹായ് എന്നാണ് റിച്ച ഛദ്ദ കുറിച്ചത്. 2020ല്‍ ചൈനീസ് സൈന്യവുമായി നടന്ന ഗല്‍വാന്‍ ഏറ്റുമുട്ടലാണ് റിച്ച പരാമര്‍ശിച്ചത്. ഈ ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികരാണ് വീരമൃത്യു വരിച്ചത്. 

ഇതോടെ സൈന്യത്തെ പരിഹസിച്ചു എന്നാരോപിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. സൈനികരുടെ വീരമൃത്തുവിനെയാണ് ട്വീറ്റിലൂടെ റിച്ച കളിയാക്കിയതെന്നും ഇത് നാണംകെട്ട പ്രവര്‍ത്തിയാണെന്നും കുറിച്ചു. ബിജെപി രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. ഇന്ത്യ തങ്ങളുടെ സൈന്യത്തെ ബഹുമാനിക്കുന്നവരാണെന്നും നമ്മുടെ സൈനിക മേധാവികള്‍ എന്തെങ്കിലും പറഞ്ഞാല്‍ അതിനെ ബഹുമാനിക്കുകയാണ് ചെയ്യാറുള്ളത്. എന്നാല്‍ അതിനെ കളിയാക്കുന്നത് നിര്‍ഭാഗ്യകരമാണ്. നമ്മുടെ സൈനികരെ അപമാനിക്കുന്നത് ന്യായീകരിക്കാനാവില്ല എന്നാണ് ബിജെപി നേതാവ് മന്‍ജിന്ദര്‍ സിങ് സിര്‍സ പറഞ്ഞത്. 

മുത്തച്ഛനും സൈനികന്‍, വേദനിപ്പിച്ചതില്‍ ക്ഷമാപണം

വിമര്‍ശനം രൂക്ഷമായതോടെയാണ ക്ഷമാപണവുമായി താരം എത്തിയത്. ആരെയും വേദനിപ്പിക്കണം എന്ന ഉദ്ദേശം തനിക്കുണ്ടായിരുന്നില്ലെന്നും തന്റെ വാക്കുകള്‍ സൈന്യത്തിലെ സഹോദരന്മാരെ വിഷമിപ്പിച്ചു എന്നതില്‍ ദുഃഖമുണ്ടെന്നും താരം കുറിച്ചു. തന്റെ മുത്തച്ഛന്‍ സൈനികനായിരുന്നെന്നും ഇന്തോ- ചൈന യുദ്ധത്തില്‍ അദ്ദേഹത്തിന്റെ കാലിന് വെടിയേറ്റിരുന്നെന്നും റിച്ച പറയുന്നത്. അത് തന്റെ രക്തത്തിലും ഉണ്ടെന്നും താരം വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

റോക്കിനെപ്പോലെ പുരികം ഉയര്‍ത്തി പശു, ആരാണ് നന്നായി ചെയ്യുന്നതെന്ന് ചോദ്യം; മറുപടിയുമായി താരം, വിഡിയോ വൈറല്‍

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ