റോക്കിനെപ്പോലെ പുരികം ഉയര്‍ത്തി പശു, ആരാണ് നന്നായി ചെയ്യുന്നതെന്ന് ചോദ്യം; മറുപടിയുമായി താരം, വിഡിയോ വൈറല്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th November 2022 12:28 PM  |  

Last Updated: 24th November 2022 12:28 PM  |   A+A-   |  

Dwayne_Johnson

ഡ്വെയിൻ ജോൺസൺ ട്വീറ്റ് ചെയ്ത വിഡിയോ സ്ക്രീൻഷോട്ട്

 

റെ ആരാധകരുള്ള ഹോളിവുഡ് സൂപ്പര്‍താരമാണ് ഡ്വെയിന്‍ ജോണ്‍സണ്‍. സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവാണ് താരം. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് താരത്തിന്റെ ഒരു വിഡിയോ ആണ്. കഴിഞ്ഞ ദിവസം ഒരു ഇന്ത്യന്‍ ഡോക്ടറാണ് റോക്കിനെപ്പോലെ പുരികം ഉയര്‍ത്തുന്ന ഒരു പശുവിന്റെ വിഡിയോ പങ്കുവച്ചത്. 

പുരികം ഉയര്‍ത്തുന്ന റോക്കിനെ പശുവുമായി താരതമ്യം ചെയ്തിരിക്കുകയാണ് വിഡിയോയില്‍. രാണ് ഏറ്റവും നന്നായി ചെയ്യുന്നത് എന്ന ചോദ്യവുമായിട്ടായിരുന്നു വിഡിയോ. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. ഓകെ എന്റെ പശു സുഹൃത്തില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ല എന്ന അടിക്കുറിപ്പിലാണ് താരം വിഡിയോ റീട്വീറ്റ് ചെയ്തിരിക്കുന്നത്. അതോടെ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് വിഡിയോ. 

ഒരു മണിക്കൂറിനുള്ളില്‍ പത്ത ലക്ഷത്തില്‍ അധികം പേരാണ് വിഡിയോ കണ്ടത്. നിരവധി പേരാണ് രസകരമായ കമന്റുമായി എത്തുന്നത്. കഴിഞ്ഞ പത്ത് വര്‍ഷമായി ഇതില്‍ വിജയിക്കാന്‍ ഞാന്‍ കഷ്ടപ്പെടുമ്പോള്‍ ഒരു പശു ഒരു ബുദ്ധിമുട്ടുമില്ലാതെ ഇത് ചെയ്തു എന്നാണോ പറയുന്നത്- എന്നായിരുന്നു ഒരാളുടെ കമന്റ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

'ആത്മാവ് നഷ്ടമായി, വരാഹ രൂപം തിരിച്ചുകൊണ്ടുവരൂ'; കാന്താര ആമസോണ്‍ പ്രൈമില്‍ എത്തിയതിനു പിന്നാലെ ആരാധകര്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ