ട്രാഫിക് നിയമം ലംഘിച്ചു; വിജയ്ക്ക് 500 രൂപ പിഴ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th November 2022 10:04 AM  |  

Last Updated: 24th November 2022 10:05 AM  |   A+A-   |  

Thalapathy Vijay fined

ഫയല്‍ ചിത്രം

 

ചെന്നൈ; ട്രാഫിക് നിയമം ലംഘിച്ചതിന് തെന്നിന്ത്യൻ സൂപ്പർതാരം വിജയ്ക്ക് 500 രൂപ പിഴ. വാഹനത്തിൽ ടിന്റഡ് ഫിലിം ഒട്ടിച്ചതിനാണ് ചെന്നൈ ട്രാഫിക് പൊലീസ് പിഴ ചുമത്തിയത്. കഴിഞ്ഞ ദിവസം ചെന്നൈയിൽ താരം തന്റെ ആരാധകരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ വിഡിയോ വൈറലായതിനു പിന്നാലെയാണ് നടപടി. 

തന്റെ ആഡംബര എസ്‌യുവി കാറിലാണ് താരം എത്തിയത്. വിഡിയോ വൈറലായതോടെ ചിലർ താരത്തിന്റെ നിയമലംഘനം തിരിച്ചറിയുകയായിരുന്നു. കാറില്‍ സണ്‍ഫിലിമൊട്ടിച്ചു എന്ന് ചൂണ്ടിക്കാട്ടി വാഹനത്തിന്റെ വീഡിയോ ട്വിറ്ററില്‍ പങ്കു വെയ്ക്കുകയും ചെന്നൈ ട്രാഫിക് പോലീസിനെ ടാഗ് ചെയ്യുകയും ചെയ്തു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ പോലീസ് വിജയ്ക്ക് പിഴ ചുമത്തുകയായിരുന്നു. ടിന്റഡ് ഫിലിം ഉടൻ എടുത്തുമാറ്റണമെന്നും നിർദേശം നൽകിയിട്ടുണ്ട്. 

ഇതിനു മുൻപ് സൂപ്പർതാരങ്ങളായ അല്ലു അർജുൻ, ജൂനിയർ എൻടിആർ തുടങ്ങിയവർക്കെതിരെയും ടിന്റഡ് ഫലിം ഒട്ടിച്ചതിന് നടപടിയുണ്ടായിട്ടുണ്ട്. ഇതിനു മുൻപും തന്റെ ആഡംബര കാറിന്റെ പേരിൽ വിജയ് വിവാ​ദത്തിലായിട്ടുണ്ട്. റോൾസ് റോയിസ് കാറിന് എൻട്രി ടാക്സ് അടച്ചില്ല എന്നു പറഞ്ഞ് കഴിഞ്ഞ വർഷമാണ് മദ്രാസ് ഹൈക്കോടതി താരത്തിന് ഒരു ലക്ഷം രൂപ പിഴ വിധിച്ചത്. ഇം​ഗ്ലണ്ടിൽ നിന്ന് ഇറക്കുമതി ചെയ്തതായിരുന്നു ആഡംബര വാഹനം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

മുത്താരംകുന്ന് പി ഒയിലെ ​ഗുസ്തിക്കാരൻ; നടൻ മി​ഗ്ദാദ് അന്തരിച്ചു​

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ