'എന്റെ എലിസബത്ത് എന്റേത് മാത്രം'; ഭാര്യയ്ക്കൊപ്പമുള്ള വിഡിയോയുമായി നടൻ ബാല

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th November 2022 10:30 AM  |  

Last Updated: 25th November 2022 10:32 AM  |   A+A-   |  

bala

നടന്‍ ബാല ഭാര്യ എലിസബത്തിനൊപ്പം/ വിഡിയോ സ്‌ക്രീന്‍ഷോട്ട്

 

ടൻ ബാലയുടെ ദാമ്പത്യജീവിതവുമായി ബന്ധപ്പെട്ട് നിരവധി വാർത്തകളാണ് പുറത്തുവന്നത്. ഭാര്യ എലിസബത്തുമായി വേർപിരിഞ്ഞ് എന്ന തരത്തിലായിരുന്നു അഭ്യൂഹങ്ങൾ. എന്നാൽ എല്ലാ അഭ്യൂഹങ്ങളേയും തകർത്തുകൊണ്ട് എലിസബത്തിനൊപ്പമുള്ള വിഡിയോ പങ്കുവച്ചിരിക്കുകയാണ് താരം.

എന്റെ എലിസബത്ത് എന്റേത് മാത്രം എന്ന അടിക്കുറിപ്പിലാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. തന്റെ വെർസാസിന്റെ ​ഗ്ലാസ് ഒരാൾ അടിച്ചുമാറ്റിയെന്നും അയാളെ കാണിച്ചുതരാമെന്ന് പറഞ്ഞുകൊണ്ടാണ് എലിസബത്തിനെ വിളിക്കുന്നത്. അതിനു പിന്നാലെ രഞ്ജിതമേ എന്ന പാട്ടുവച്ച് എലിസബത്തിനൊപ്പം ഡാൻസ് ചെയ്യുകയാണ് ബാല. തന്റെ പുതിയ ചിത്രം ഷഫീഖിന്റെ സന്തോഷം എല്ലാവരും തിയറ്ററിൽ പോയി കാണണമെന്നും താരം ആവശ്യപ്പെടുന്നുണ്ട്.

ബാലയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. രണ്ടു പേരും എന്നും സന്തോഷത്തോടെ ജീവിക്കണം എന്നാണ് ആരാധകരുടെ കമന്റ്. ഏറെ നാളുകൾക്കുശേഷമാണ് ബാലയെ ഇത്ര സന്തോഷത്തിൽ കാണുന്നതെന്നും അവർ കമന്റ് ചെയ്യുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'ഞാന്‍ ഇപ്പോള്‍ നിര്‍ഭയനാണ്, അങ്ങയുടെ പ്രകാശം എന്നും എന്നില്‍ ജ്വലിക്കും'; അച്ഛന്റെ ഓര്‍മയില്‍ മഹേഷ് ബാബു

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ