പുതിയൊരു ബാഴ്‌സ ഫാന്‍ ജനിച്ചു; ആലിയയ്ക്കും രണ്‍ബീറിനും ആശംസയുമായി എഫ്‌സി ബാഴ്‌സലോണ
By സമകാലിക മലയാളം ഡെസ്‌ക് | Published: 26th November 2022 02:41 PM |
Last Updated: 26th November 2022 02:41 PM | A+A A- |

ആലിയ ഭട്ടും രൺബീർ കപൂറും/ ഇൻസ്റ്റഗ്രാം
കഴിഞ്ഞ ദിവസമാണ് താരദമ്പതികളായ ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും കഴിഞ്ഞ ദിവസമാണ് മകളുടെ പേര് പുറത്തുവിട്ടത്. റാഹ എന്നാണ് കുഞ്ഞിന്റെ പേര്. ഫുട്‌ബോള്‍ ക്ലബ്ബായ ബാഴ്‌സലോണയുടെ ജേഴ്‌സിയില്‍ റാഹ എന്നു കുറിച്ചാണ് മകളുടെ പേര് പുറത്തുവിട്ടത്. ഇപ്പോള്‍ താരദമ്പതികള്‍ക്ക് ആശംസ അറിയിച്ചിരിക്കുകയാണ് എഫ്‌സി ബാഴ്‌സലോണ.
ആലിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് ബാഴ്‌സ ആശംസകളുമായി എത്തിയത്. ആലിയ ഭട്ടിനും രണ്‍ബീര്‍ കപൂറിനും ആശംസകള്‍. പുതിയൊരു ബാഴ്‌സ ഫാന്‍ ജനിച്ചിരിക്കുന്നു. നിങ്ങളെ എല്ലാവരേയും ബാഴ്‌സലോണയില്‍ കാണാനായി ഞങ്ങള്‍ കാത്തിരിക്കുന്നു. - ബാഴ്‌സലോണയുടെ ഒഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചു.
Congratulations, @aliaa08 & Ranbir Kapoor!! A new Barça fan is born . We can’t wait to meet you all in Barcelona. pic.twitter.com/Lef3P4DPe2
— FC Barcelona (@FCBarcelona) November 25, 2022
രണ്‍ബീര്‍ ബാഴ്‌സലോണയുടെ കടുത്ത ആരാധകനാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് താരത്തിന് മെസ്സിയുടെ ഒപ്പിട്ട ഷര്‍ട്ട് ക്ലബ്ബ് സമ്മാനമായി നല്‍കിയിരുന്നു. 2011ല്‍ രണ്‍ബീര്‍ ബാഴ്‌സിലോണയില്‍ വച്ച് മെസിയെ കണ്ടിരുന്നു. താന്‍ വെറും നടനാണെന്നും മെസി റോക്ക്‌സ്റ്റാര്‍ ആണെന്നുമായിരുന്നു രണ്‍ബീറിന്റെ പ്രതികരണം. ഇന്ത്യയിലെ ബാഴ്‌സ ആരാധകര്‍ ആഘോഷമാക്കുകയാണ് ട്വീറ്റ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
മോശമായി സ്പർശിച്ചെന്ന് യുവതിയുടെ പരാതി; സ്ക്വിഡ് ഗെയിം താരത്തിനെതിരെ കേസ്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ