അപകീര്‍ത്തിപ്പെടുത്തിയെന്ന് ആശുപത്രി, സാമന്തയുടെ യശോദ നിയമക്കുരുക്കില്‍, ഒടിടി റിലീസ് വൈകും

ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇവ ഐവിഎഫ് ആശുപത്രിയാണ് ചിത്രത്തിനെതിരെ കോടതിയെ സമീപിച്ചത്
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്

ഹൈദരാബാദ്; നടി സാമന്ത പ്രധാന കഥാപാത്രമായി എത്തിയ ചിത്രമായിരുന്നു യശോദ. ആക്ഷന്‍ ത്രില്ലറായി ഒരുക്കിയ ചിത്രം വാടക ഗര്‍ഭധാരണത്തെക്കുറിച്ചാണ് പറഞ്ഞത്. തിയറ്ററില്‍ വിജയകരമായി മുന്നേറുന്നതിനിടെ ചിത്രം നിയമക്കുടുക്കില്‍ അകപ്പെട്ടിരിക്കുകയാണ്. ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇവ ഐവിഎഫ് ആശുപത്രിയാണ് ചിത്രത്തിനെതിരെ കോടതിയെ സമീപിച്ചത്. 

വാടകഗര്‍ഭധാരണത്തെക്കുറിച്ച് പറയുന്ന ചിത്രത്തില്‍ ഇവ സറോഗസി ക്ലിനിക്കിനെക്കുറിച്ചാണ് പറയുന്നത്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലമായാണ് ചിത്രത്തെ കാണിക്കുന്നത്. സിനിമയിലൂടെ ആശുപത്രിയെ അപകീര്‍ത്തിപ്പെടുത്തി എന്നാണ് ആരോപണം. ഇപ്പോള്‍ ആശുപത്രിക്ക് അനുകൂലമായി വിധി പ്രസ്താവിച്ചിരിക്കുകയാണ് ഹൈദരാബാദ് സിവില്‍ കോടതി. 

യശോദ ഒടിടിയില്‍ എത്താന്‍ വൈകും

ചിത്രത്തിലൂടെ ആശുപത്രിയെ മോശമാക്കി കാണിച്ചു എന്നാണ് ഹര്‍ജിയില്‍ പറയുന്നത്. ചിത്രത്തിന്റെ ഒടിടി റിലീസിനെയാകും ഇത് ബാധിക്കുക. വൈകാതെ ഒടിടിയില്‍ എത്തുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ഡിസംബര്‍ 19വരെ ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യരുതെന്നാണ് കോടതി ഉത്തരവിട്ടത്. 

ഹരി, ഹരീഷ് എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രത്തില്‍ ടൈറ്റില്‍ റോളിലാണ് സാമന്ത എത്തിയത്. ഉണ്ണി മുകുന്ദന്‍, വരലക്ഷ്മി, മുരളി ശര്‍മ, സമ്പത്ത് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്. വാടക ഗര്‍ഭം ധരിക്കുന്ന പൊലീസുകാരിയായാണ് സാമന്ത ചിത്രത്തില്‍ എത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com