'ഈ ടൈപ്പ് നടിയെ ഇഷ്ടമല്ല'; രശ്മികയുടെ പേരു പോലും പറയാതെ ഋഷഭ് ഷെട്ടി, പ്രശംസ സാമന്തയ്ക്കും സായ് പല്ലവിക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th November 2022 10:16 AM  |  

Last Updated: 26th November 2022 10:32 AM  |   A+A-   |  

rishabh

ഋഷഭ് ഷെട്ടി, രശ്മിക മന്ദാന/ ഫെയ്സ്ബുക്ക്

 

കാന്താര എന്ന ചിത്രത്തിലൂടെ ഇന്ത്യൻ സിനിമയുടെ മനസു കീഴടക്കിയിരിക്കുകയാണ് കന്നഡ താരം ഋഷഭ് ഷെട്ടി. ചിത്രത്തിൽ നായകനായി എത്തിയതു കൂടാതെ സംവിധാനവും രചനയും നിർവഹിച്ചതും ഋഷഭ് ആയിരുന്നു. ഇപ്പോൾ താരസുന്ദരി രശ്മിക മന്ദാനയെക്കുറിച്ചുള്ള ഋഷഭ് ഷെട്ടിയുടെ പരാമർശമാണ് വാർത്തകളിൽ നിറയുന്നത്. ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിനിടെയായിരുന്നു പരാമർശം. 

രശ്മിക മന്ദാന, കീര്‍ത്തി സുരേഷ്, സായ് പല്ലവി, സാമന്ത എന്നിവരില്‍ ആര്‍ക്കൊപ്പമാണ് ഇനി അഭിനയിക്കാന്‍ താല്‍പര്യം എന്നാണ് അവതാരകൻ ചോദിച്ചത്. സ്ക്രിപ്റ്റ് പൂര്‍ത്തിയാക്കിയ ശേഷമാണ് ആരാണ് അഭിനയിക്കുന്നത് എന്ന് ഞാന്‍ തീരുമാനിക്കുന്നത്. പുതുമുഖങ്ങൾക്കൊപ്പം അഭിനയിക്കാനാണ് കൂടുതൽ താൽപ്പര്യ കാരണം അവര്‍ക്ക് മുന്നില്‍‌ വേറെ തടസ്സങ്ങള്‍‍ കാണില്ല എന്നായിരുന്നു ഋഷഭിന്റെ മറുപടി. 

കൈ കൊണ്ട് ഇന്‍വര്‍ട്ടഡ് കോമ കാണിച്ചുകൊണ്ട് നിങ്ങള്‍ പറഞ്ഞതില്‍ ഈ ടൈപ്പ് നടിയെ തനിക്ക് ഇഷ്ടമല്ല എന്നും താരം പറഞ്ഞു. രശ്മിക മന്ദാനയെക്കുറിച്ചായിരുന്നു ഋഷഭിന്റെ പരാമർശം. എന്നാൽ സായ് പല്ലവി, സാമന്ത എന്നിവരെ വാനോളം പുകഴ്ത്താനും മറന്നില്ല. ഇരുവരും യഥാര്‍ഥ കലാകാരികളാണെന്നും നിലവില്‍ ഉള്ളതില്‍ മികച്ച നടിമാര്‍ ഇവരാണെന്നുമാണ് ഋഷഭ് ഷെട്ടി പറഞ്ഞത്

രശ്മികയോടുള്ള അതൃപ്തിക്ക് കാരണം

മുൻപ് രശ്മിക തന്റെ അഭിമുഖത്തിൽ ഋഷഭ് ഷെട്ടിയുടെ പ്രൊഡക്ഷൻ ഹൗസിനെക്കുറിച്ച് ഇതേ രീതിയിൽ പ്രതികരിച്ചിട്ടുണ്ട്. നിർമാണകമ്പനിയുടെ പേരെടുത്തു പറയാതെ കൈ കൊണ്ട് ഇന്‍വര്‍ട്ടഡ് കോമയിൽ ഒതുക്കുകയായിരുന്നു.

ഋഷഭ് ഒരുക്കിയ കിരിക്ക് പാര്‍ട്ടി എന്ന ചിത്രത്തിലൂടെയായിരുന്നു 2016 ല്‍ രശ്മികയുടെ അരങ്ങേറ്റം. എന്നാൽ തന്റെ ആദ്യ സിനിമയെക്കുറിച്ചോ നിർമാതാക്കളെക്കുറിച്ചോ പറയാതിരുന്നത് വൻ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. കിരിക്ക് പാര്‍ട്ടിയില്‍ രശ്മികയുടെ നായകനായി അഭിനയിച്ച് ഋഷഭിന്റെ അടുത്ത സുഹൃത്തുകൂടിയായ രക്ഷിത് ഷെട്ടിയായിരുന്നു. രക്ഷിതും രശ്മികയും പ്രണയത്തിലായിരുന്നു. ഇരുവരുടേയും വിവാഹ നിശ്ചയവും കഴിഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും പിരിഞ്ഞു. ഇതിന് ശേഷം രശ്മിക കന്നഡയിൽ അഭിനയിച്ചിട്ടില്ല. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ജേഴ്സിയിൽ മകളുടെ പേര് കുറിച്ച് ആലിയയും രൺബീറും; മനോഹരമെന്ന് ആരാധകർ​

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ