ജേഴ്സിയിൽ മകളുടെ പേര് കുറിച്ച് ആലിയയും രൺബീറും; മനോഹരമെന്ന് ആരാധകർ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th November 2022 01:18 PM  |  

Last Updated: 25th November 2022 01:18 PM  |   A+A-   |  

alia_baby

മകളുടെ പേര് പുറത്തുവിട്ടുകൊണ്ട് ആലിയ പങ്കുവച്ച ചിത്രം, ആലിയയും രണ്‍ബീറും/ ഇന്‍സ്റ്റഗ്രാം

 

ബോളിവുഡിലെ സൂപ്പർതാരജോഡികളാണ് ആലിയ ഭട്ടും രൺബീർ കപൂറും. അടുത്തിടെയാണ് ഇരുവർക്കും മകൾ പിറന്നത്. ഇപ്പോൾ മകളുടെ പേര് പുറത്തുവിട്ടിരിക്കുകയാണ് താരദമ്പതികൾ. റാഹ എന്നാണ് കുഞ്ഞിന് പേര് നൽകിയത്. മകൾക്കും രൺബീറിനുമൊപ്പമുള്ള ചിത്രത്തിനൊപ്പം ആലിയ തന്നെയാണ് മകളുടെ പേര് പുറത്തുവിട്ടത്.

ജേഴ്സിയിൽ മകളുടെ പേർ കുറിച്ചായിരുന്നു പ്രഖ്യാപനം. കുഞ്ഞിനെ താലോലിക്കുന്ന ദമ്പതികളുടെ അവ്യക്തമായ രൂപവും ചിത്രത്തിൽ കാണാം. രൺബീറിന്റെ അമ്മയും നടിയുമായ നീതു കപൂർ ആണ് കുഞ്ഞിന് പേരിട്ടത്. മനോഹരമായ നിരവധി അർഥങ്ങൾ ആ പേരിനുണ്ടെന്നും ആലിയ കുറിക്കുന്നു.

അവളുടെ ബുദ്ധിമതിയായ മുത്തശ്ശിയിട്ട റാഹ എന്ന പേരിന് മനോഹരമായ നിരവധി അർഥങ്ങളുണ്ട്. റാഹ, എന്നതിന്റെ യുദ്ധമായ അർത്ഥം  ദൈവപാത എന്നാണ്. സ്വാഹിലിയിൽ അവൾ ആനന്ദമാണ്, സംസ്കൃതത്തിൽ വംശം എന്നാണ് അർത്ഥം. ബംഗ്ലയിൽ വിശ്രമം ആശ്വാസം എന്നും. അറബിയിൽ സമാധാനം എന്നാണ്, സന്തോഷം, സ്വാതന്ത്ര്യം, ആനന്ദം എന്നുകൂടി ഇതിന് അർത്ഥമുണ്ട്. പേരുപോലെ മകളെ ആദ്യമായി കയ്യിലേന്തിയപ്പോൾ ഈ വികാരങ്ങളെല്ലാം ഞങ്ങൾക്ക് അനുഭവപ്പെട്ടു. നന്ദി റാഹ. ഞങ്ങളുടെ കുടുംബത്തിന് ജീവൻ നൽകിയതിന്. ജീവിതം ഇപ്പോൾ ആരംഭിച്ചതേയുള്ളു എന്നാണ് തോന്നുന്നത്. - ആലിയ കുറിച്ചു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Alia Bhatt (@aliaabhatt)

നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. റാഹ കപൂറിനെ കയ്യിലെടുക്കുന്നതിനായി കാത്തിരിക്കാനാവുന്നില്ല എന്നാണ് കരീന കുറിച്ചത്. പ്രിയങ്ക ചോപ്ര, രൺബീർസിങ്, അനുഷ്ക ശർമ, സോനം കപൂർ തുടങ്ങിയ നിരവധി താരങ്ങൾ പോസ്റ്റിനു താഴെ കമന്റുകളുമായി എത്തുന്നുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഇന്ത്യയില്‍ നിന്ന് മാത്രം 100 കോടി; ബോളിവുഡിനെ അമ്പരപ്പിച്ച് 'ദൃശ്യം 2'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ