'പുതപ്പിനുള്ളിൽ ഒളിച്ചിരുന്ന് യുവാക്കൾ ഉർഫിയുടെ ചിത്രങ്ങൾ കാണുന്നു'; വിവാദ​മായി ചേതൻ ഭ​ഗതിന്റെ പരാമർശം, വിമർശനവുമായി നടി

യുവാക്കളിലെ അമിത ഫോണ‍് ഉപയോ​ഗത്തെക്കുറിച്ച് പറയാൻ വേണ്ടിയാണ് ചേതൻ ഭ​ഗത് ഉർഫിയുടെ പേര് പരാമർശിച്ചത്
ചേതൻ ഭ​ഗത്, ഉർഫി ജാവേദ്/ ഫെയ്സ്ബുക്ക്
ചേതൻ ഭ​ഗത്, ഉർഫി ജാവേദ്/ ഫെയ്സ്ബുക്ക്

ഫാഷൻ പരീക്ഷണങ്ങളിലൂടെ വാർത്തകളിൽ നിറയാറുള്ള നടിയാണ് ഉർഫി ജാവേദ്. ഇപ്പോൾ വിവാദമാകുന്നത് ഉർഫിയെക്കുറിച്ച് എഴുത്തുകാരൻ ചേതന്‍ ഭഗത് നടത്തിയ പരാമർശമാണ്. ഉർഫി യുവാക്കളെ വഴിതെറ്റിക്കുകയാണ് എന്നാണ് ചേതൻ ഭ​ഗത് പറഞ്ഞത്. യുവാക്കളിലെ അമിത ഫോണ‍് ഉപയോ​ഗത്തെക്കുറിച്ച് പറയാൻ വേണ്ടിയാണ് ഉർഫിയുടെ പേര് പരാമർശിച്ചത്. യുവാക്കളിൽ ഒരു വിഭാ​ഗം പുതപ്പിനുള്ളിൽ ഒളിച്ചിരുന്ന് ഉർഫിയുടെ ചിത്രങ്ങൾ കാണുകയാണ് എന്നാണ് പറഞ്ഞത്. അതിനിടെ തന്റെ പേര് അനാവശ്യമായി വലിച്ചിഴച്ചെന്ന് ആരോപിച്ച് എഴുത്തുകാരനെതിരെ ഉർഫി രം​ഗത്തെത്തി. 

യുവാക്കളെ വഴിതെറ്റിക്കുന്നത് ഉർഫിയെന്ന് ചേതൻ ഭ​ഗത്

'യുവാക്കളുടെ ശ്രദ്ധതെറ്റിക്കുന്നതില്‍ ഫോണിന് വലിയ പങ്കുണ്ട്. പ്രത്യേകിച്ച് ആണ്‍കുട്ടികളില്‍. ഇന്‍സ്റ്റഗ്രാം റീല്‍സ് കണ്ട് മണിക്കൂറുകളാണ് ചെലവഴിക്കുന്നത്. എല്ലാവര്‍ക്കും ഉര്‍ഫി ജാവേദ് ആരാണ് എന്ന് അറിയാം. അവരുടെ ചിത്രങ്ങള്‍ വച്ച് നിങ്ങള്‍ക്ക് എന്താണ് ചെയ്യുന്നത്. അവരുടെ എല്ലാ വസ്ത്രങ്ങളെക്കുറിച്ച് പരീക്ഷയ്‌ക്കോ ജോലിക്കായുള്ള ഇന്റര്‍വ്യൂവിനോ ചോദിക്കുമോ? ഒരു ഭാഗത്ത് കാര്‍ഗിലില്‍ രാജ്യത്തെ രക്ഷിക്കാനായി കഷ്ടപ്പെടുകയാണ് ഒരു വിഭാഗം യുവാക്കള്‍. മറുഭാഗത്ത് പുതപ്പിനുള്ളില്‍ ഒളിപ്പിച്ച് ഉര്‍ഫി ജാവേദിന്റെ ചിത്രങ്ങള്‍ കാണുന്നവരും.'- ചേതന്‍ ഭഗത് പറഞ്ഞു. സാഹിത്യോത്സവത്തിൽ സംസാരിക്കുന്നതിനിടെയായിരുന്നു വിവാദപരാമർശം. 

രൂക്ഷ മറുപടിയുമായി ഉർഫി

രൂക്ഷഭാഷയിലാണ് ഉര്‍ഫി പ്രതികരിച്ചത്. ബലാത്സംഗ സംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കുകയാണ് ചേതന്‍ ഭഗതെന്നും താരം ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചു. 

ബലാത്സംഗ സംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കുന്നത് അവസാനിപ്പിക്കൂ. ആണുങ്ങളുടെ പെരുമാറ്റത്തില്‍ സ്ത്രീകളുടെ വേഷത്തെ കുറ്റംപറയുന്നത് 80കളിലെ കാഴ്ചപ്പാട് ചേതന്‍ ഭഗത നിങ്ങളുടെ പകുതി പ്രായമുള്ള പെണ്‍കുട്ടി മെസേജ് അയക്കുമ്പോള്‍ ആര്‍ക്കാണ് ശ്രദ്ധമാറുന്നത്? നിങ്ങളുടെ തെറ്റുകള്‍ അംഗീകരിക്കാതെ എതിര്‍ ലിംഗത്തിലുള്ളവരെ എപ്പോഴും കുറ്റപ്പെടുത്തണം. നിങ്ങളെപ്പോലുള്ളവരാണ് യുവാക്കളെ വഴിതെറ്റിക്കുന്നത്, ഞാന്‍ അല്ല. സ്ത്രീകളിലും അവരുടെ വസ്ത്രധാരണത്തിലും കുറ്റം ചാര്‍ത്താന്‍ പുരുഷന്മാരെ പ്രോത്സാഹിപ്പിക്കുകയാണ് നിങ്ങള്‍.- ഉര്‍ഫി കുറിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com