വീട്ടുജോലിക്കാരിയുടെ സങ്കടം കേട്ട് നയൻതാര ഉടൻ നാല് ലക്ഷം രൂപ നൽകി, കടം വീട്ടി; മരുമകളെ പുകഴ്ത്തി വിഘ്‌നേഷ് ശിവന്റെ അമ്മ 

ദയയും കരുതലുമുള്ള സ്ത്രീയാണ് നയൻതാര, അഭിമുഖത്തിനിടെ മരുമകളെ പുകഴ്ത്തി വിഘ്‌നേഷ് ശിവന്റെ അമ്മ മീനാ കുമാരി
നയൻതാര, മീനാ കുമാരി
നയൻതാര, മീനാ കുമാരി

ഭിമുഖത്തിനിടെ മരുമകൾ നയൻതാരയെ പുകഴ്ത്തി വിഘ്‌നേഷ് ശിവന്റെ അമ്മ. ദയയും കരുതലുമുള്ള സ്ത്രീയാണ് നയൻതാരയെന്നും പ്രശ്‌നങ്ങൾ പറഞ്ഞെത്തുന്നവരെ കൈയയച്ച് സഹായിക്കാൻ ഒരു മടിയും കാണിക്കില്ലെന്നും മീനാ കുമാരി പറഞ്ഞു. യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അമ്മായിയമ്മ മരുമകളെക്കുറിച്ച് വാചാലയായത്. 

‘‘നയൻതാരയുടെ വീട്ടിൽ എട്ട് ജോലിക്കാറുണ്ട്. വൃത്തിയാക്കാനും പാചകം ചെയ്യാനും തേക്കാനും ഒക്കെയായി നാല് സ്ത്രീകളും നാല് പുരുഷന്മാരും ഉണ്ട്. ഒരിക്കൽ അവരിൽ ഒരു സ്ത്രീ വിഷമിച്ചിരിക്കുന്നത് കണ്ട് നയൻതാര കാര്യം തിരക്കിയപ്പോൾ നാല് ലക്ഷം രൂപ കടം ഉള്ളതിനാൽ ബുദ്ധിമുട്ടിലാണെന്ന് ആ സ്ത്രീ പറഞ്ഞു. ഞാൻ കണ്ടുകൊണ്ടിരിക്കുകയാണ്, ഇത് കേട്ടതും നയൻതാര ഉടൻതന്നെ നാല് ലക്ഷം രൂപ നൽകിയിട്ട് കടം വീട്ടാൻ അവരോട് പറഞ്ഞു. അങ്ങനെ കൊടുക്കാനും ഒരു മനസ്സ് വേണം‘‘, മീനാ കുമാരി പറഞ്ഞു. ആ സ്ത്രീയും അതിനർഹയാണെന്നും അവർ രണ്ട് വർഷത്തിലധികം ആ വീട്ടിൽ ആത്മാർഥമായി ജോലി എടുക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു. 

ഒരിടത്ത് നമ്മൾ ആത്മാർഥമായി ജോലി നോക്കുകയാണെങ്കിൽ നമ്മുടെ വിഷമഘട്ടങ്ങളിൽ തീർച്ചയായും ആരെങ്കിലും സഹായിക്കാനുണ്ടാകും.  ഒരിക്കൽ നയൻതാരയുടെ അമ്മ സ്വന്തം കയ്യിലെ രണ്ട് സ്വർണവള വീട്ടുജോലിക്കാരിക്ക് ഊരി നൽകിയതിനെക്കുറിച്ചും മീനാ കുമാരി അഭിമുഖത്തിൽ പങ്കുവച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com