'എന്റെ ആടുതോമ' വീണ്ടുമെത്തുന്നു; സ്ഫടികം 4 കെ റിലീസ് പ്രഖ്യാപിച്ചു, 'അപ്പോൾ എങ്ങനാ, ഉറപ്പിക്കാവോ?' 

ഭദ്രൻ സംവിധാനം ചെയ്ത മോഷൻലാൽ ചിത്രം സ്ഫടികത്തിന്റെ 4 കെ റിലീസ് പ്രഖ്യാപിച്ചു. അടുത്തവർഷം ഫെബ്രുവരിയിൽ എത്തും 
സ്ഫടികം 4 കെ റിലീസ് പോസ്റ്റർ/ ചിത്രം: ഫേയ്സ്ബുക്ക്
സ്ഫടികം 4 കെ റിലീസ് പോസ്റ്റർ/ ചിത്രം: ഫേയ്സ്ബുക്ക്

പ്രേക്ഷകമനസ്സുകളിൽ ഇന്നും നിറഞ്ഞുനിൽക്കുകയാണ് സ്ഫടികത്തിലെ ആടുതോമയും ചാക്കോമാഷുമൊക്കെ. 28 വർഷം മുൻപ് പുറത്തിറങ്ങിയ സ്ഫടികത്തിന്റെ 4 കെ സാങ്കേതികവിദ്യയിൽ തയാറാക്കിയ പുതിയ പതിപ്പ് ഇതാ പ്രേക്ഷകർക്ക് മുന്നിലെത്തുന്നു. പുതിയ പതിപ്പിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചുള്ള പോസ്റ്റർ മോഹൻലാൽ പുറത്തിറക്കി. ഓട്ടക്കാലണയിലൂടെ നോക്കുന്ന ആടുതോമയുടെ ചിത്രമുള്ള പോസ്റ്ററാണ് പുറത്തുവിട്ടത്. 

എക്കാലവും നിങ്ങൾ ഹൃദയത്തോട് ചേർത്തുവച്ച എന്റെ ആടുതോമ നിങ്ങൾ ആഗ്രഹിച്ചത് പോലെ പുതിയ കാലത്തിൻ്റെ എല്ലാ സാങ്കേതിക മികവോടെയും വീണ്ടും റിലീസാവുന്നു എന്ന് കുറിച്ചാണ് ആരാധകർ കാത്തിരുന്ന വാർത്ത താരം പങ്കുവച്ചത്. ലോകം എമ്പാടുമുള്ള തിയറ്ററുകളിൽ അടുത്തവർഷം ഫെബ്രുവരി ഒൻപതിനാണ് സ്ഫടികം 4കെ അറ്റ്മോസ് എത്തുന്നത്. 'ഓർക്കുക. 28 വർഷങ്ങൾക്കു മുമ്പ് ഇതുപോലൊരു വ്യാഴാഴ്‌ചയാണ് ആടുതോമയെ നിങ്ങൾ അന്നും ഹൃദയം കൊണ്ട് ഏറ്റുവാങ്ങിയത്...'അപ്പോൾ എങ്ങനാ... ഉറപ്പിക്കാവോ?.'', എന്ന് ചോദിച്ചാണ് മോഹൻലാലിന്റെ പോസ്റ്റ്. 

സിനിമയുടെ നെഗറ്റീവിന് കാലപ്പഴക്കം കൊണ്ടുണ്ടായ കേടുപാടുകൾ പരിഹരിച്ചാണ് റീറിലീസിങ്. രണ്ട് കോടിയോളം രൂപ മുടക്കിയാണ് പുത്തൻ സാങ്കേതിക സാധ്യതകൾ ഉപയോഗപ്പെടുത്തി സംഭാഷണത്തിലും കഥാഗതിയിലും മാറ്റങ്ങൾ വരുത്താതെ സിനിമ പുനർനിർമിക്കുന്നത്.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com