'ഇപ്പോൾ തടിവയ്ക്കാനുള്ള പരിശ്രമത്തിലാണ്'; ദിവസം ആറു നേരം ഭക്ഷണം; വിഡിയോയുമായി മീനാക്ഷി

ഒരു ദിവസം താൻ കഴിച്ച ആറ് മീൽസാണ് മീനാക്ഷി പരിചയപ്പെടുത്തിയത്
മീനാക്ഷിയുടെ യൂട്യൂബ് വിഡിയോയിൽ നിന്ന്
മീനാക്ഷിയുടെ യൂട്യൂബ് വിഡിയോയിൽ നിന്ന്

ബാലതാരമായി എത്തി മലയാളികളുടെ ഇഷ്ടം നേടിയ താരമാണ് മീനാക്ഷി. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരം തന്റെ യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ ഒരു ചലഞ്ചുമായാണ് താരം ആരാധകർക്ക് മുന്നിൽ എത്തിയിരിക്കുന്നത്. ഒരു ദിവസത്തെ തന്റെ ഭക്ഷണത്തെക്കുറിച്ചാണ് മീനാക്ഷി പറയുന്നത്. 

ഒരു ദിവസം താൻ കഴിച്ച ആറ് മീൽസാണ് മീനാക്ഷി പരിചയപ്പെടുത്തിയത്. ഭക്ഷണം കഴിക്കാൻ വളരെ മടിയുള്ള ആളാണ് താനെന്നും വിഡിയോ ചെയ്യുന്നതിനായാണ് ഇത്തരത്തിൽ ഭക്ഷണം കഴിക്കുന്നതെന്നും മീനാക്ഷി വ്യക്തമാക്കുന്നു. താൻ വളരെ മെലിഞ്ഞിട്ടുള്ള ആളാണെന്നാണ് മീനാക്ഷി പറയുന്നത്. ഇപ്പോൾ വണ്ണം വെക്കാനുള്ള പരിശ്രമത്തിലാണെന്നും താരം വ്യക്തമാക്കി. 

മീനാക്ഷിയുടെ ഭക്ഷണരീതി ഇങ്ങനെ

ദിവസം ആറ് മീൽസ് എന്നു പറഞ്ഞാൽ ആറ് നേരവും ചോറു തിന്നുന്നതല്ല. നമ്മൾ ചെറുതായി കഴിക്കുന്നതിനെ വരെ മീൽസായാണ് കണക്കാക്കുന്നത്. കട്ടൻ ചായയിലാണ് മീനാക്ഷിയുടെ ദിവസം ആരംഭിക്കുന്നത്. അതിനു ശേഷമാണ് ബ്രേക്ഫാസ്റ്റ് കഴിക്കുക. വീട്ടിലുണ്ടാക്കുന്ന വിഭാവങ്ങളാണ് കഴിക്കുന്നതെന്നും എന്നാൽ രാവിലത്തെ ഭക്ഷണത്തോടെ വലിയ താൽപ്പര്യമൊന്നും ഇല്ലെന്നും മീനാക്ഷി വ്യക്തമാക്കുന്നു. അതിനുശേഷം 11 മണിയാവുമ്പോൾ പഴമോ നട്ട്സോ കഴിക്കും. ഒന്നും ഇല്ലെങ്കിൽ മുട്ട എങ്കിലും പൊരിച്ചു കഴിക്കുമെന്നും മീനാക്ഷി പറയുന്നു. ഉച്ചയ്ക്ക് ചോറും കറികളുമാണ് മീനാക്ഷ കഴിച്ചത്. എന്നാൽ ചോറ് കഴിക്കാൻ ചെറുപ്പം മുതലേ തനിക്ക് മടിയാണെന്നാണ് താരം പറയുന്നത്. പകരം ബിരിയാണിയോ നെയ്ചോറോ ആണെെങ്കിൽ കഴിക്കാൻ ഇഷ്ടമാണെന്നും വ്യക്തമാക്കുന്നു. അഞ്ചു മണി കഴിഞ്ഞതോടെ കട്ടൻ ചായയും സ്നാക്സും കഴിച്ചു. രാത്രിയിൽ പച്ചക്കറികളും പഴവും മാത്രമായിരുന്നു മീനാക്ഷിയുടെ ഭക്ഷണം. 

ഭക്ഷണം കഴിച്ച് വയറു നിറഞ്ഞിരിക്കുകയാണെന്നും എല്ലാ ദിവസവും ഇത് ചെയ്യാൻ പറ്റില്ലെന്നുമാണ് മീനാക്ഷിയുടെ വാക്കുകൾ. ഈ രീതിയില്‍ തുടര്‍ന്ന് പോയാല്‍ ഞാന്‍ ഭക്ഷണം കഴിച്ച് മരിക്കും. വയറ് ഓവറായി നിറയുമ്പോള്‍ അസ്വസ്ഥതകള്‍ ഉണ്ടാവുന്നു എന്നൊക്കെയുള്ള ബുദ്ധിമുട്ടുകള്‍ മീനാക്ഷി പറയുന്നുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com