ആശുപത്രിയുടെ പേര് സിനിമയിൽ നിന്ന് നീക്കി, സാമന്തയുടെ യശോദയ്ക്ക് എതിരായ കേസ് പിൻവലിച്ചു

ചിത്രത്തിലൂടെ ആശുപത്രിയെ അപകീർത്തിപ്പെടുത്തി എന്നായിരുന്നു പരാതി
യശോദ പോസ്റ്റർ
യശോദ പോസ്റ്റർ

തെന്നിന്ത്യൻ താരം സാമന്ത പ്രധാന വേഷത്തിൽ എത്തിയ യശോദയ്ക്ക് എതിരായ കേസ് പിൻവലിച്ചു. ഹൈ​​ദരാബാദിലെ സ്വകാര്യ ആശുപത്രി നൽകിയ പരാതിയാണ് പിൻവലിച്ചത്. ചിത്രത്തിലൂടെ ആശുപത്രിയെ അപകീർത്തിപ്പെടുത്തി എന്നായിരുന്നു പരാതി. സിനിമയിൽ നിന്ന് ആശുപത്രിയുടെ പേര് നീക്കം ചെയ്തതോടെയാണ് കേസ് അവസാനിച്ചത്. 

യശോദയുടെ നിർമ്മാതാവും ശിവലെങ്ക കൃഷ്ണ പ്രസാദും ഇവിഎ ഐവിഎഫ് ഹോസ്പിറ്റൽസ് മാനേജിംഗ് ഡയറക്ടറും നടത്തിയ പത്രസമ്മേളനത്തിൽ കേസ് കോടതിയിൽ നിന്ന് പിൻവലിച്ചതായി അറിയിച്ചു. സിനിമയിൽ നിന്ന് ആശുപത്രിയുടെ പേര് നീക്കം ചെയ്തതായും പുതിയ തിരുത്തിയ പതിപ്പ് ഉടൻ വിതരണക്കാർക്ക് അയയ്‌ക്കുമെന്നും നിർമ്മാതാവ് പറഞ്ഞു. ആശുപത്രിയുടെ പേരില്ലാതെയുള്ള ഒടിടി പതിപ്പും തിയേറ്റർ പതിപ്പും ഉടൻ മാറ്റും. 

വാടകഗര്‍ഭധാരണത്തെക്കുറിച്ച് പറയുന്ന ചിത്രത്തില്‍ ഇവിഎ സറോഗസി ക്ലിനിക്കിനെക്കുറിച്ചാണ് പറയുന്നത്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലമായാണ് ചിത്രത്തെ കാണിക്കുന്നത്. ആശുപത്രിയുടെ പേര് മോശമായി ഉപയോ​ഗിച്ചു എന്നും ഇതോടെ വിശ്വാസ്യത നഷ്‌ടപ്പെട്ടുവെന്നും ആരോപിച്ചാണ് അധികൃതർ എത്തിയത്. തുടർന്ന് ഹൈദരാബാദ് സിവില്‍ കോടതി ആശുപത്രിക്ക് അനുകൂലമായി വിധി പ്രസ്താവിക്കുകയും ചെയ്തിരുന്നു. 

 ഹരി, ഹരീഷ് എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രത്തില്‍ ടൈറ്റില്‍ റോളിലാണ് സാമന്ത എത്തിയത്. ഉണ്ണി മുകുന്ദന്‍, വരലക്ഷ്മി, മുരളി ശര്‍മ, സമ്പത്ത് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്. വാടക ഗര്‍ഭം ധരിക്കുന്ന പൊലീസുകാരിയായാണ് സാമന്ത ചിത്രത്തില്‍ എത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com