ഫുട്ബോൾ ആവേശവുമായി ആന്റണി വർഗീസ്;  ആനപ്പറമ്പിലെ വേൾഡ് കപ്പ് റിലീസ് ഈ മാസം 

ഉത്തരകേരളത്തിലെ ആനപ്പറമ്പിൽ എന്ന സാങ്കല്പിക ഗ്രാമത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്

ന്റണി വർഗീസിന നായകനാക്കി നിഖിൽ പ്രേം രാജ് കഥയെഴുതി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ആനപ്പറമ്പിലെ വേൾഡ് കപ്പിന്റെ റിലീസ് പ്രഖ്യാപിച്ചു. ഫുട്ബോൾ പ്രമേയമാക്കി ഒരുക്കുന്ന ചിത്രം ഒക്ടോബർ 21-ന് തിയറ്ററുകളിലെത്തും. 

ഫുട്ബോളിനെ സ്നേഹിക്കുന്ന ഉത്തരകേരളത്തിലെ ആനപ്പറമ്പിൽ എന്ന സാങ്കല്പിക ഗ്രാമത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഫുട്ബോൾ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു കുട്ടിയുടെ ജീവിതത്തിലേക്ക് ഒരു അപ്രതീക്ഷിത അതിഥി എത്തുന്നതും, തുടർന്നുണ്ടാകുന്ന മാറ്റങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

അച്ചാപ്പു മൂവി മാജിക്കും മാസ് മീഡിയ പ്രൊഡക്ഷനും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ നിർമ്മാണം സ്റ്റാൻലി സി എസ്, ഫൈസൽ ലത്തീഫ് എന്നിവർ ചേർന്നാണ്. മാജിക് ഫ്രെയിംസാണ് ചിത്രം തീയറ്ററുകളിൽ എത്തിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com