വഴക്കിന് ശേഷമുള്ള അടുത്ത ദിവസം, മുഖം കൊടുക്കാതെ ഫഹദും നസ്രിയയും; 'കോൾഡ് വാർ' വിഡിയോ

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 03rd October 2022 01:17 PM  |  

Last Updated: 03rd October 2022 01:17 PM  |   A+A-   |  

FAHADH_FAASIL_NAZRIYA

വിഡിയോ സ്ക്രീൻഷോട്ട്

 

ലയാളികളുടെ ഇഷ്ട ജോഡികളാണ് ഫഹദ് ഫാസിലും നസ്രിയ നസീമും. ജീവിതത്തിൽ മാത്രമല്ല സ്ക്രീനിലും ഇരുവരേയും കാണാൻ മനോഹരമാണ്. അടുത്തിടെയാണ് ഇരുവരും ഒന്നിച്ചുള്ള ഒരു വിഡിയോ പുറത്തുവന്നത്. വഴക്കിടുന്ന ഫഹദും നസ്രിയയുമാണ് വിഡിയോയിൽ കാണുന്നത്. ‘ലൗവ് ഹാസ് മെനി ഫ്ലേവേഴ്സ്’ എന്ന ടാ​ഗ് ലൈനിൽ എത്തിയ വിഡിയോ മികച്ച പ്രതികരണം നേടി. ഇപ്പോൾ അടുത്ത വിഡിയോ പുറത്തെത്തിയിരിക്കുകയാണ്. 

വഴക്കിന് ശേഷമുള്ള അടുത്ത ദിവസമാണ് വിഡിയോയിൽ കാണിക്കുന്നത്. ‘കോൾഡ് വാർ’ എന്ന പേരിലാണ് രണ്ടാമത്തെ വിഡിയോ. പേരു പോലെ തന്നെ വഴക്കിനു ശേഷമുള്ള ഇരുവരുടേയും അടുത്ത ദിവസമാണ് വിഡിയോയിൽ കാണിക്കുന്നത്. പരസ്പരം മുഖം കൊടുക്കാതെ നിശബ്ദരായി നടക്കുകയാണ് രണ്ടുപേരും. എന്നാൽ പിണക്കം അലിഞ്ഞുതീരുന്നത് നമുക്ക് കാണാനാകും. മികച്ച പ്രതികരണമാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്. ഐസ്ക്രീമിന്റെ പരസ്യചിത്രമാണെന്നാണ് ലഭിക്കുന്ന സൂചന. 

ഇരുവരും ഒന്നിച്ചു അഭിനയിച്ച സൂപ്പർഹിറ്റ് ചിത്രം ബാംഗ്ലൂർ ഡേയ്സിലെ ദിവ്യ-ശിവ കഥാപാത്രങ്ങളോടു താരതമ്യപ്പെടുത്തിയുള്ള ചർച്ചകളും ആരംഭിച്ചു കഴിഞ്ഞു. സെപ്റ്റംബർ 21 നു പുറത്തിറങ്ങിയ ആദ്യ വിഡിയോ ഇതിനോടകം ഒരു മില്യൺ കാഴ്ചക്കാരുമായി ട്രെൻഡിങായി തുടരുന്നു. മൂന്നാം വിഡിയോയ്ക്കായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഹിറ്റ് മേക്കറുടെ യാത്ര ഇനി ആഡംബരമാകും, ടൊയോട്ട വെല്‍ഫയര്‍ സ്വന്തമാക്കി ജോഷി; വില ഒരു കോടിയോളം​

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ