കൊച്ചി: നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ സിനിമാ നിര്‍മ്മാതാക്കളുടെ സംഘടന ഏര്‍പ്പെടുത്തിയ വിലക്ക് തെറ്റെന്ന് മമ്മൂട്ടി. തൊഴില്‍ നിഷേധിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു. പുതിയ സിനിമയുടെ പ്രസ് മീറ്റിനിടെയായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.
ആരാണെങ്കിലും ഒരാളെ വിലക്കുന്നത് തെറ്റാണ്. അത്തരത്തില്‍ അന്നം മുട്ടിക്കുന്ന പരിപാടി ആരും ചെയ്യരുത്. വിലക്ക് പിന്‍വലിച്ചെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും മമ്മൂട്ടി പറഞ്ഞു.
അഭിമുഖത്തിനിടെ അവതാകരയോട് മോശമായി സംസാരിച്ചതിനെ തുടര്‍ന്നാണ് സിനിമാ നിര്‍മ്മാതാക്കളുടെ സംഘട ശ്രീനാഥ് ഭാസി വിലക്കിയത്. സംഭവത്തില്‍ നടന്‍ ക്ഷമാപണം നടത്തിയതിന് പിന്നാലെ അവതാരക കേസ് പിന്‍വലിച്ചിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക