'രാവണന് മു​ഗളരുടെ ഛായ, പ്രേക്ഷകരുടെ വികാരത്തെ മാനിക്കണം'; രാമായണം സീരിയലിലെ സീത പറയുന്നു

സെയ്ഫ് അലി ഖാൻ അവതരിപ്പിക്കുന്ന വില്ലൻ കഥാപാത്രത്തെക്കുറിച്ചാണ് ദീപിക പറഞ്ഞത്
'രാവണന് മു​ഗളരുടെ ഛായ, പ്രേക്ഷകരുടെ വികാരത്തെ മാനിക്കണം'; രാമായണം സീരിയലിലെ സീത പറയുന്നു

പ്രഭാസിനെ നായകനാക്കി ഓം റൗട്ട് സംവിധാനം ചെയ്യുന്ന ആദിപുരുഷിനെക്കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ സിനിമാലോകത്ത്. ചിത്രത്തിന്റെ ടീസർ പുറത്തുവന്നതാണ് ചർച്ചകൾക്കു വഴിതുറന്നത്. ടീസറിലെ വിഎഫ്എക്സ് വൻ വിമർശനങ്ങൾക്കാണ് ഇരയാവുന്നത്. ഇപ്പോൾ ആദിപുരുഷ് ടീസറിനെക്കുറിത്ത് രാമായണം സീരിയലില്‍ സീതയായി ശ്രദ്ധനേടിയ ദിപികാ ചിഖലിയാ നടത്തിയ പ്രതികരണമാണ് ശ്രദ്ധനേടുന്നത്. 

സെയ്ഫ് അലി ഖാൻ അവതരിപ്പിക്കുന്ന വില്ലൻ കഥാപാത്രത്തെക്കുറിച്ചാണ് ദീപിക പറഞ്ഞത്. രാവണന്റെ വേഷത്തിലാണ് ചിത്രത്തിൽ സെയ്ഫ് എത്തുന്നത്. ഈ കഥാപാത്രം മു​ഗുളരെപ്പോലെയാണ് ഇരിക്കുന്നത് എന്നാണ് ദിപിക പറയുന്നത്. പ്രേക്ഷകരുടെ വികാരത്തെ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ മാനിക്കണമെന്നും അവർ പറഞ്ഞു.

സിനിമ നന്നാകണമെങ്കില്‍ കഥാപാത്രങ്ങള്‍ക്ക് പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ സാധിക്കണം. ശ്രീലങ്കയില്‍ നിന്നുള്ള കഥാപാത്രമാണെങ്കില്‍ ഒരിക്കലും മുഗളന്‍മാരെപ്പോലെയാകരുത്. എന്നാല്‍ ഇതില്‍ മുഗളരുടെ ഛായയാണ് തോന്നുന്നത്. ഇന്ന് കാലം മാറിയതിന് അനുസരിച്ച് സിനിമയില്‍ എഫ്എക്‌സ് വലിയ പങ്കുവഹിക്കുന്നു. എന്നാല്‍ പ്രേക്ഷകരുടെ വികാരത്തെ മാനിക്കണം. ചെറിയ ടീസര്‍ വച്ച് സിനിമയെ വിലയിരുത്താനില്ല. സിനിമ വ്യത്യസ്തമാകുമെന്ന് പ്രതീക്ഷിക്കുന്നു-ദിപിക പറഞ്ഞു.

താടി നീട്ടി വളർത്തി കണ്ണിൽ മഷി വരച്ച ലുക്കിലാണ് സെയ്ഫ് അലി ഖാൻ എത്തുന്നത്. ചിത്രത്തിന്റെ വിഎഫ്എക്സിനൊപ്പം തന്നെ സെയ്ഫിന്റെ കഥാപാത്രവും വിമർശനത്തിന് ഇരയായിരുന്നു. അതിനിടെ ബി​ഗ് സ്ക്രീനിലേക്ക് എടുത്തതാണ് ചിത്രമാണ് ആദിപുരുഷ് എന്നും മൊബൈലിൽ കണ്ടതുകൊണ്ടാണ് വിമർശിക്കുന്നത് എന്നുമായിരുന്നു സംവിധായകൻ ഓം റൗട്ടിന്റെ പ്രതികരണം. പ്രഭാസ് രാമന്റെ വേഷത്തിലും കൃതി സനൻ  സൗതയായും എത്തുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com