'ഫോണിൽ കണ്ടതുകൊണ്ടാണ് അങ്ങനെ, വിമർശനങ്ങളിൽ ഹൃദയം തകരുന്നു'; പ്രതികരണവുമായി ആദിപുരുഷ് സംവിധായകൻ

ചിത്രം ബി​ഗ് സ്ക്രീനിനുവേണ്ടി ഉണ്ടാക്കിയതാണെന്നും മൊബൈലിൽ കണ്ടാൽ പൂർണത കിട്ടില്ലെന്നുമാണ് സംവിധായകന്റെ വാദം
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്

പ്രഭാസ് നായകനായി എത്തുന്ന ആദിപരുഷിന്റെ ടീസറിനു നേരെ വ്യാപക വിമർശനമാണ് ഉയർന്നത്. ഇപ്പോൾ പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകൻ ഓം റൗട്ട്. ടീസറിനെതിരെയുള്ള ട്രോളുകളും വിമർശനങ്ങളും കാണുമ്പോൾ ഹൃദയം തകരുന്നുവെന്നാണ് ഓം പറഞ്ഞത്. ചിത്രം ബി​ഗ് സ്ക്രീനിനുവേണ്ടി ഉണ്ടാക്കിയതാണെന്നും മൊബൈലിൽ കണ്ടാൽ പൂർണത കിട്ടില്ലെന്നുമാണ് സംവിധായകന്റെ വാദം. 

‘‘എന്റെ ഹൃദയം തകരുന്നതുപോലെ. പക്ഷേ ആശ്ചര്യമില്ല. ഈ സിനിമ വലിയ സ്കെയിലിൽ തിയറ്ററിനുവേണ്ടി ഉണ്ടാക്കിയിരിക്കുന്നതാണ്. മൊബൈല്‍ ഫോണില്‍ കാണുമ്പോള്‍ പൂര്‍ണതയില്‍ എത്തുകയില്ല. 3 ഡിയില്‍ കാണുമ്പോള്‍ അത് മനസ്സിലാകും. എനിക്ക് നിയന്ത്രിക്കാനാകാത്ത അന്തരീക്ഷമാണത്. ഒരു ചോയ്‌സ് നൽകിയിരുന്നുവെങ്കിൽ, ഞാൻ അത് ഒരിക്കലും യൂട്യൂബിൽ അപ്‌ലോഡ് ചെയ്യില്ലായിരുന്നു. പക്ഷേ അത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ലോകത്തെ പല ഭാഗങ്ങളിലുമുളള പ്രേക്ഷകരിലേക്ക് എത്തുന്നതിന് ഞങ്ങൾക്ക് അത് റിലീസ് ചെയ്യുകയെന്നത് ഒഴിവാക്കാൻ പറ്റാത്തതായിരുന്നു. പ്രായമുള്ള ആളുകളും സിനിമ തിയറ്റർ ഇല്ലാത്ത ഗ്രാമപ്രദേശങ്ങളിലുള്ളവരും ഇന്ന് തിയറ്ററുകളിൽ എത്താറില്ല. അവരെ കൂടി തിയറ്ററുകളിൽ എത്തിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. കാരണം ഇത് രാമായണ കഥയാണ്. അതുകൊണ്ടുതന്നെ വിമർശനങ്ങളില്‍ തളരില്ല. ഇത് ചെറിയ സ്ക്രീനിനു വേണ്ടി എടുത്ത സിനിമയല്ല.’’ –ഓം റൗട്ട് പറഞ്ഞു. 

കഴിഞ്ഞ ദിവസമാണ് ആദിപുരുഷ് ടീസർ റിലീസ് ചെയ്തത്. സിനിമയുടെ ടീസറിന് മോശം പ്രതികരണമാണ് പ്രേക്ഷകരിൽനിന്നു ലഭിച്ചത്. വിഎഫ്എക്സ് ആണ് ആരാധകരെ നിരാശപ്പെടുത്തിയത്. കുട്ടികളുടെ ചാനലുകളിൽ വരുന്ന കാർട്ടൂണുകൾക്കുപോലും ഇതിലും നിലവാരമുണ്ടാകും എന്നാണ് വിമർശനം. 500 കോടിയുടെ കാർട്ടൂൺ എന്നായിരുന്നു പരിഹാസം. രാമായത്തെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ രാമ- രാവണ യുദ്ധമാണ് കാണിക്കുന്നത്. സെയ്ഫ് അലി ഖാനാണ്‌ വില്ലൻ വേഷത്തിൽ എത്തുന്നത്. കൃതി സനൻ ആണ് നായികയാവുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com