മുൻകൂർ പ്രഖ്യാപനമോ ആഘോഷമോ ഉണ്ടായില്ല; ആമിറിന്റെ ലാൽ സിങ് ഛദ്ദ നെറ്റ്ഫ്ളിക്സിൽ എത്തി

സ്ട്രീമിങ് ആരംഭിച്ച വിവരം നെറ്റ്ഫ്ളിക്സ് ആണ് പുറത്തുവിട്ടത്
മുൻകൂർ പ്രഖ്യാപനമോ ആഘോഷമോ ഉണ്ടായില്ല; ആമിറിന്റെ ലാൽ സിങ് ഛദ്ദ നെറ്റ്ഫ്ളിക്സിൽ എത്തി

മ്പൻ  പ്രതീക്ഷകളുമായി തിയറ്ററിൽ എത്തിയ ചിത്രമായിരുന്നു ആമിർ ഖാന്റെ ലാൽ സിങ് ഛദ്ദ. ക്ലാസിക് സിനിമയായ ഫോറസ്റ്റ് ​ഗമ്പിന്റെ റീമേക്കായി എത്തിയ ചിത്രത്തിന് വൻ പരാജയമാണ് നേരിടേണ്ടി വന്നത്. ബോക്സ് ഓഫിസിൽ തകർന്നടിഞ്ഞതിനൊപ്പം ആമിർ ഖാന്റെ പ്രകടനവും വിമർശിക്കപ്പെട്ടിരുന്നു. ഇപ്പോൾ ആഘോഷങ്ങളൊന്നുമില്ലാതെ ഒടിടിയിൽ റിലീസ് ചെയ്തിരിക്കുകയാണ് ചിത്രം. 

നെറ്റ്ഫ്ളിക്സിലാണ് ചിത്രം പ്രദർശനത്തിന് എത്തിയത്. മുൻകൂർ പ്രഖ്യാപനങ്ങളൊന്നും ഇല്ലാതെയാണ് ചിത്രം എത്തിയത്. സ്ട്രീമിങ് ആരംഭിച്ച വിവരം നെറ്റ്ഫ്ളിക്സ് ആണ് പുറത്തുവിട്ടത്. ഓ​ഗസ്റ്റ് 11നായിരുന്നു ചിത്രം തിയറ്ററിൽ എത്തിയത്. ആറ് മാസം കഴിഞ്ഞായിരിക്കും ഒടിടി റിലീസ് എന്നായിരുന്നു ആമിര്‍ ഖാൻ നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ചിത്രം ബോക്സ് ഓഫീസില്‍ ദുരന്തമായതിനെ തുടര്‍ന്ന് നേരത്തെ ഒടിടി റിലീസ് ചെയ്യുകയായിരുന്നു. 

അദ്വൈത് ചന്ദൻ സംവിധാനം ചെയ്ത ചിത്രം ഏറെ പ്രതീക്ഷയോടെയാണ് തിയറ്ററിലെത്തിയത്. എന്നാൽ പ്രേക്ഷകരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ ചിത്രത്തിനായില്ല. കൂടാതെ ശക്തമായ ബോയ്കോട്ട് ആഹ്വാനവും ചിത്രത്തിനെതിരെ ഉണ്ടായിരുന്നു. കരീന കപൂറാണ് ചിത്രത്തിൽ നായികയായി എത്തിയത്. നാ​ഗ ചൈതന്യയും ശക്തമായ വേഷത്തിൽ എത്തിയിരുന്നു. പ്രിതം ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. സത്യജിത്ത് പാണ്ഡെയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. 'ലാല്‍ സിംഗ് ഛദ്ദ' എന്ന ചിത്രം ആമിര്‍ ഖാൻ തന്നെയായിരുന്നു നിര്‍മിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com