'അഡ്വാൻസ് വാങ്ങി കരാർ ഒപ്പിട്ടിട്ട് രാവിലെ എത്തേണ്ട നായക നടൻ എത്തുന്നത് ഉച്ചയ്ക്ക്, ഇതും അന്നംമുട്ടിക്കലാണ്'; ഹരീഷ് പേരടി

കഴിഞ്ഞ ദിവസം ശ്രീനാഥ് ഭാസിയെ വിലക്കിയതിനെ വിമർശിച്ചുകൊണ്ട് മമ്മൂട്ടി രം​ഗത്തെത്തിയിരുന്നു
ഫോട്ടോ: ഫെയ്സ്ബുക്ക്
ഫോട്ടോ: ഫെയ്സ്ബുക്ക്

ഓൺലൈൻ മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയ നടൻ ശ്രീനാഥ് ഭാസിയെ നിർമാതാക്കളുടെ സംഘടന വിലക്കിയതിനെ പിന്തുണച്ച് ഹരീഷ് പേരടി. നടപടിയെ വിമർശിച്ചുകൊണ്ടുള്ള മമ്മൂട്ടിയുടെ പ്രസ്താവനയിലാണ് ഹരീഷ് പേരടിയുടെ പ്രതികരണം.  അഡ്വാൻസ് വാങ്ങി കരാർ ഒപ്പിട്ട് രാവിലെ എത്തേണ്ട നായക നടൻ ഉച്ചക്ക് ഒരു മണിക്ക് എത്തുന്നത് നിരന്തരം ആവർത്തിച്ചാൽ അത് സഹിക്കാവുന്നതിലും അപ്പുറമാണ് എന്നാണ് ഹരീഷ് പറയുന്നത്. 

നിർമ്മാതാവിന്റെയും സഹ നടി നടൻമാരുടെയും തൊഴിൽ നിഷേധിക്കലും അന്നം മുട്ടിക്കലുമാണ് അതെന്നും താരം കുറിച്ചു. തൊഴിൽ നിഷേധവും അന്നം മുട്ടിക്കലും ആര് ആരോട് നടത്തിയാലും തെറ്റാണ്. മലയാളത്തിലെ നിർമ്മാതക്കളുടെ ഈ ചെറിയ ചൂരൽ പ്രയോഗത്തോടൊപ്പമാണെന്നും ഹരീഷ് പറഞ്ഞു. കഴിഞ്ഞ ദിവസം ശ്രീനാഥ് ഭാസിയെ വിലക്കിയതിനെ വിമർശിച്ചുകൊണ്ട് മമ്മൂട്ടി രം​ഗത്തെത്തിയിരുന്നു. ആരുടെയും അന്നം മുട്ടിക്കുന്ന നടപടി ശരിയല്ലെന്നായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.

ഹരീഷ് പേരടിയുടെ കുറിപ്പ്

സിനിമയുടെ ഷൂട്ടിങ്ങിന് വേണ്ടി അഡ്വാൻസ് വാങ്ങി കരാർ ഒപ്പിട്ട്ട് രാവിലെ എത്തേണ്ട നായക നടൻ ഉച്ചക്ക് ഒരു മണിക്ക് എത്തിയാൽ ഒരു ദിവസവും രണ്ട് ദിവസവും സഹിക്കും...നിരന്തരമായി ആവർത്തിച്ചാൽ ചെറിയ ബഡ്ജറ്റിൽ ലോകോത്തര സിനിമകളുണ്ടാക്കുന്ന ഈ കുഞ്ഞു മലയാളത്തിന് അത് സഹിക്കാവുന്നതിന്റെയും അപ്പുറമാണ്...അഹങ്കാരമാണ്..അത് നിർമ്മാതാവിന്റെയും സഹ നടി നടൻമാരുടെയും തൊഴിൽ നിഷേധിക്കലാണ്...അവരുടെ അന്നം മുട്ടിക്കലാണ് ....രജനികാന്തും,കമലഹാസനും,ചിരംജീവിയും,മമ്മുട്ടിയും,മോഹൻലാലും ഈ പ്രായത്തിലും സംവിധായകന്റെ സമയത്തിനെത്തുന്നവരാണ് ...യന്തിരന്റെ ഷൂട്ടിങ്ങ് സമയത്ത് ചെന്നൈയിലെ ട്രാഫിക്ക് ബ്ലോക്കിൽപ്പെട്ട രജനി സാർ ഒരു പോലിസുകാരന്റെ ബൈക്കിൽ കയറി സമയത്തിന് ലോക്ഷേനിൽ എത്തിയപ്പോൾ അന്ന് ചെന്നൈ നഗരം പുരികം മേലോട്ട് ഉയർത്തി അത്ഭുതം കൊണ്ടതാണ് ...തൊഴിൽ നിഷേധവും അന്നം മുട്ടിക്കലും ആര് ആരോട് നടത്തിയാലും തെറ്റാണ്..അങ്ങോട്ടും..ഇങ്ങോട്ടും...മലയാളത്തിലെ നിർമ്മാതക്കളുടെ ഈ ചെറിയ ചൂരൽ പ്രയോഗത്തോടൊപ്പം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com