രൺബീറിനും കുടുംബത്തിനുമൊപ്പം ബേബി ഷവർ ആഘോഷിച്ച് ആലിയ ഭട്ട്; ചിത്രങ്ങൾ
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th October 2022 12:08 PM |
Last Updated: 08th October 2022 12:08 PM | A+A A- |

ചിത്രം: ഫേയ്സ്ബുക്ക്
ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ബോളിവുഡ് താരജോഡികളാണ് രൺബീർ കപൂറും ആലിയ ഭട്ടും. നിറവയറിലൂള്ള ആലിയയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. ഇപ്പോൾ ശ്രദ്ധ നേടുന്നത് താരത്തിന്റെ ബേബി ഷവർ ചിത്രങ്ങളാണ്. കുടുംബാഗങ്ങൾക്കൊപ്പമായിരുന്നു ആലിയയുടേയും രൺബീറിന്റേയും ആഘോഷം.
മുംബൈയിലുള്ള ദമ്പതികളുടെ വസതിയിൽ വച്ചായിരുന്നു ചടങ്ങ് നടന്നത്. മഞ്ഞ അനാർക്കലി ചുരിദാർ ധരിച്ച് ട്രഡീഷണൽ ലുക്കിലാണ് ആലിയ എത്തിയത്. ജസ്റ്റ് ലവ് എന്ന അടിക്കുറിപ്പിൽ താരം തന്നെയാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.
ആലിയയുടെ മാതാപിതാക്കളായ മഹേഷ് ഭട്ട്, സോണി റസ്ദാൻ എന്നിവരും രൺബീറിന്റെ അമ്മ നീതു കപൂറും സഹോദരി റിദ്ധിമ കപൂർ സഹനി യും ചടങ്ങിന് എത്തിയിരുന്നു. കൂടാതെ ഇവരുടെ ഷഹീൻ ഭട്ട്, കരിഷ്മ കപൂർ, കരൺ ജോഹർ തുടങ്ങിയ നിരവധി താരങ്ങളും പങ്കെടുത്തു.
വർഷങ്ങൾ നീണ്ട പ്രണയത്തിനു ശേഷം കഴിഞ്ഞ ഏപ്രിൽ 14 നായിരുന്നു ആലിയയും രൺബീറും വിവാഹിതരാവുന്നത്. വളരെ സ്വകാര്യമായി നടന്ന ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് പങ്കെടുത്തത്. ജൂൺ മാസത്തിലാണ് ഗർഭിണിയാണെന്ന വിവരം ആലിയ പങ്കുവയ്ക്കുന്നത്. ഗർഭകാലത്തും സിനിമയിൽ സജീവമായിരുന്നു താരം. ഇരുവരും ഒന്നിച്ച് അഭിനയിച്ച ബ്രഹ്മാസ്ത്ര അടുത്തിടെയാണ് റിലീസ് ചെയ്തത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
പടവെട്ടി നേടാൻ നിവിൻ പോളി, ഗംഭീരം ട്രെയിലർ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ