'കങ്കണയും താപ്‌സിയും നട്ടെല്ലുള്ള പെണ്ണുങ്ങള്‍, രാഷ്ട്രീയത്തില്‍ എത്തും'; പ്രശംസിച്ച് നടി

അവര്‍ക്കൊന്നും ധൈര്യമുള്ളതായി തോന്നുന്നില്ല പക്ഷേ ഈ രണ്ട് സ്ത്രീകള്‍ക്കും നട്ടെല്ലുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്
Updated on: 
1 min read

ശക്തമായ നിലപാടുകളിലൂടെ ബോളിവുഡിനെ അമ്പരപ്പിക്കാറുള്ള നടിമാരാണ് കങ്കണ റണാവത്തും താപ്‌സി പന്നുവും. രാഷ്ട്രീയം വ്യത്യസ്തമാണെങ്കിലും ഇവര്‍ ഇരുവരും മുഖം നോക്കാതെ നിലപാട് വ്യക്തമാക്കുന്നവരാണ്. ഇപ്പോള്‍ ഇവരെ പ്രശംസിച്ചുകൊണ്ടുള്ള നടി ഗുല്‍ പനങ്ങിന്റെ പരാമര്‍ശമാണ് ശ്രദ്ധ നേടുന്നത്. 

നട്ടെല്ലുള്ളവരാണ് കങ്കണയും താപ്‌സിയും എന്നാണ് ഗുല്‍ പറയുന്നത്. ഇവര്‍ രാഷ്ട്രീയത്തിലിറങ്ങിയാല്‍ താന്‍ അത്ഭുതപ്പെടില്ലെന്നും താരം പറഞ്ഞു. നിരവധി താരങ്ങള്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നുണ്ടെന്നും എന്നാല്‍ അവര്‍ക്കൊന്നും താന്‍ ധൈര്യം കണ്ടിട്ടില്ലെന്നുമാണ് താരം പറയുന്നത്. 'അവര്‍ക്കൊന്നും ധൈര്യമുള്ളതായി തോന്നുന്നില്ല പക്ഷേ ഈ രണ്ട് സ്ത്രീകള്‍ക്കും നട്ടെല്ലുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. കങ്കണ പറയുന്ന എല്ലാത്തിനേയും ഞാന്‍ അംഗീകരിക്കില്ല. മാത്രമല്ല അവര്‍ പറയുന്ന ഒരു പാടു കാര്യങ്ങളില്‍ എനിക്ക് എതിര്‍പ്പുണ്ട്. പക്ഷേ ആ സ്ത്രീക്ക് നട്ടെല്ലുണ്ട്. അവര്‍ രണ്ടുപേരും രാഷ്ട്രീയത്തില്‍ എത്തിയാല്‍ ഞാന്‍ അത്ഭുതപ്പെടില്ല'.- ഗുല്‍ പനങ് പറഞ്ഞു.   

കങ്കണ റണാവത്ത് രാഷ്ട്രീയപ്രവേശനത്തിന് ഒരുങ്ങുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പില്‍ താരം മധുരയില്‍ നിന്ന് ജനവിധി തേടുമെന്നും റിപ്പോര്‍ട്ടുകളുണ്ടായി. എന്നാല്‍ കങ്കണ ഇതിനോട് പ്രതികരിച്ചിട്ടില്ല. റിലീസിന് ഒരുങ്ങുന്ന വെബ് സീരീസായ ഗുഡ് ബാഡ് ഗേള്‍ ആണ് ഗുല്‍ പനങ്ങിന്റെ പുതിയ ചിത്രംം. അഭിഭാഷകയുടെ റോളിലാണ് താരം എത്തുന്നത്. സോണി ലിവിലൂടെയാണ് 14നാണ് വെബ് സീരിസ് റിലീസ് ചെയ്യുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Jayasudha
Sai Pallavi
Ramzan Muhammed
Chali Pala and Mohanlal
X

FOLLOW US

ON GOOGLE DISCOVER