സിനിമയിൽ സ്ത്രീകൾക്ക് മാത്രമായി പ്രശ്‌നങ്ങളില്ല: ഷൈൻ ടോം ചാക്കോ 

സിനിമയിൽ സ്ത്രീ പ്രാതിനിധ്യം കൂടിയാൽ വിവേചനം അവസാനിക്കുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഷൈൻ
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്

സിനിമയിൽ സ്‍ത്രീ പുരുഷ വ്യത്യാസമില്ലെന്നും സിനിമയിൽ സ്ത്രീകൾക്ക് മാത്രമായി പ്രശ്‌നങ്ങളില്ലെന്നും നടൻ ഷൈൻ ടോം ചാക്കോ. 'വിചിത്രം' സിനിമയുമായി ബന്ധപ്പെട്ട വാർത്താ സമ്മേളനത്തിൽ സിനിമയിൽ സ്ത്രീ പ്രാതിനിധ്യം കൂടിയാൽ വിവേചനം അവസാനിക്കുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഷൈൻ.

"എന്താണ് സ്‍ത്രീകൾക്ക് മാത്രമായിട്ട് പ്രശ്‍നം, പുരുഷൻമാർക്കും പ്രശ്‍നമില്ലേ. നടനാകാൻ വേണ്ടി എത്രയാളാണ് വരുന്നത്. എല്ലാവരും നടന്മാരാകുന്നില്ല. സ്‍ത്രീയും പുരുഷനും വ്യത്യസ്‍തരായി ഇരിക്കുന്നതാണ് നല്ലത്". സ്‍ത്രീകൾ കൂടുന്ന സ്ഥലങ്ങളിൽ പ്രശ്‍നമില്ലെങ്കിൽ അമ്മായിയമ്മ മരുമകൾ തർക്കും ഉണ്ടാകുന്നതെങ്ങനെയെന്നും ഷൈൻ ചോദിച്ചു.  

സിനിമയിൽ വനിതാ സംവിധായകരുടെ എണ്ണം കൂടിയാൽ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുമോ എന്ന ചോദ്യത്തിന് അവർ വന്നാൽ പ്രശ്‌നം കൂടുകയേയുള്ളൂ എന്നായിരുന്നു താരത്തിന്റെ മറുപടി. "ഏറ്റവും ഇഷ്ടമുള്ള കൂട്ടുകാരി ആരാണെന്ന് ചോദിച്ചാൽ പെൺകുട്ടികൾ പറയും, എനിക്ക് കൂട്ടുകാരികളേക്കാൾ ഇഷ്ടം കൂട്ടുകാരൻമാരെ ആണെന്ന്. സ്ത്രീ സാന്നിധ്യം കൂടുന്ന സ്ഥലങ്ങളിൽ പ്രശ്‌നങ്ങൾ ഉണ്ടാകുന്നില്ലെങ്കിൽ, അമ്മായി അമ്മ മരുമകൾ പ്രശ്‌നം ഉണ്ടാകില്ലല്ലോ", ഷൈൻ ടോം ചാക്കോ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com