ശ്രീനാഥ് ഭാസിക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി.

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 12th October 2022 05:55 PM  |  

Last Updated: 12th October 2022 05:56 PM  |   A+A-   |  

sreenath_bhasi

ചിത്രം: ഇൻസ്റ്റ​ഗ്രാം

 

കൊച്ചി: നടന്‍ ശ്രീനാഥ് ഭാസിക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. പരാതിക്കാരിയുമായി ഒത്തുതീര്‍പ്പ് ഉണ്ടാക്കിയതിനെ തുടര്‍ന്നാണ് കോടതി നടപടി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീനാഥ് ഭാസി അപേക്ഷ നല്‍കിയിരുന്നു. അഭിമുഖത്തിനിടെ ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന പരാതിയിലായിരുന്നു കേസ്

സംഭവം വിവാദമായതോടെ സിനിമാ നിര്‍മാതാക്കളുടെ സംഘടന ഇരുവരെയും വിളിച്ചു നടത്തിയ ചര്‍ച്ചയില്‍ ശ്രീനാഥ് ഭാസി ക്ഷമാപണം നടത്തിയെന്നും അതിനാലാണ് പരാതി പിന്‍വലിക്കുന്നതെന്നും അഭിഭാഷകന്‍ നേരത്തെ പറഞ്ഞിരുന്നു. പരാതി പിന്‍വലിക്കുകയാണെന്നു കാട്ടി കോടതിക്കു നല്‍കാനുള്ള ഹര്‍ജിയില്‍ പരാതിക്കാരിയായ മാധ്യമപ്രവര്‍ത്തകയും ഒപ്പിട്ടു നല്‍കി. 

പരാതിക്കാരിയോടും കുടുംബത്തോടും മാധ്യമസ്ഥാപനത്തിലെ മറ്റു ജീവനക്കാരോടും മാപ്പപേക്ഷ നടത്തിയ സാഹചര്യത്തില്‍, പരാതിയുമായി മുന്നോട്ടു പോകില്ലെന്ന് അവര്‍ അറിയിച്ചിരുന്നു. 

കഴിഞ്ഞ 21ന്, ശ്രീനാഥ് ഭാസി നായകനായ ചട്ടമ്പി എന്ന സിനിമയുടെ പ്രമോഷനു വേണ്ടി അഭിമുഖത്തിനിടെ നടന്‍ അവതാരകയ്ക്കും സഹപ്രവര്‍ത്തകര്‍ക്കുമെതിരെ മോശമായി സംസാരിച്ചെന്നായിരുന്നു പരാതി. എറണാകുളം മരട് പൊലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ കേസെടുത്തിരുന്നു. സ്‌റ്റേഷനില്‍ ഹാജരായ ശ്രീനാഥ് ഭാസിയെ അറസ്റ്റു ചെയ്തു ജാമ്യത്തില്‍ വിട്ടയച്ചു. തുടര്‍ന്ന് സിനിമാ നിര്‍മാതാക്കളുടെ സംഘടന ശ്രീനാഥ് ഭാസിയെ വിളിച്ചു വരുത്തി വിശദീകരണം തേടുകയും പരാതിക്കാരിയുമായി സംസാരിക്കുകയും ചെയ്തിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'അവര്‍ എവിടെയും പോയതല്ലെന്ന് തോന്നല്‍'; മങ്ങിയ സിസിടിവി ദൃശ്യം നിര്‍ണായകമായി; 'തുമ്പില്‍' പിടിച്ചുകയറി കൊച്ചി പൊലീസ് 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ