പ്രഭുദേവ സ്റ്റൈലിൽ ആടിത്തിമിർത്ത് മഞ്ജു വാര്യർ, എനർജിക്ക് കയ്യടിച്ച് ആരാധകർ; ആയിഷ ​ഗാനം പുറത്ത്

ചടുലമായ നൃത്തച്ചുവടുകളിലൂടെ അമ്പരപ്പിക്കുകയാണ് സൂപ്പർതാരം
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

ഞ്ജു വാര്യർ നായികയായി എത്തുന്ന ആയിഷ സിനിമയിലെ വിഡിയോ ​ഗാനം പുറത്ത്. കണ്ണില് കണ്ണില് എന്നു തുടങ്ങുന്ന ​ഗാനം ​ഗംഭീര ഡാൻസ് നമ്പറാണ്. പ്രഭുദേവയാണ് ​ഗാനത്തിന്റെ കൊറിയോ​ഗ്രാഫി ഒരുക്കിയിരിക്കുന്നത്. മഞ്ജുവിന്റെ ഡാൻസാണ് ​ഗാനത്തെ മനോഹരമാക്കുന്നത്. ചടുലമായ നൃത്തച്ചുവടുകളിലൂടെ അമ്പരപ്പിക്കുകയാണ് സൂപ്പർതാരം. 

സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ് ​ഗാനം. നിരവധി പേരാണ് മഞ്ജുവിന്റെ നൃത്തത്തേയും പ്രഭുദേവയുടെ കൊറിയോ​ഗ്രാഫിയേയും പ്രശംസിച്ചുകൊണ്ട് എത്തിയത്. എനർജി ലെവൽ അപാരമാണെന്നും മഞ്ജു വാര്യർ മാജിക്കാണ് ​ഗാനം എന്നുമാണ് ആരാധകരുടെ കമന്റുകൾ. നേരത്തെ പുറത്തിറങ്ങി ​ഗാനത്തിന്റെ ലിറിക്കൽ വിഡിയോയും ശ്രദ്ധേയമായിരുന്നു. 

നവാഗതനായ ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ആയിഷ ഇന്തോ-അറേബ്യന്‍ ചിത്രമാണ്. ബി കെ ഹരിനാരായണന്റെ വരികൾക്ക് സംഗീതം നൽകിയത് എം. ജയചന്ദ്രനാണ്. അഹി അജയനാണ് ഗാനം ആലപിച്ചിരിക്കുന്നത്. ജയചന്ദ്രനാണ് സം​ഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഏറെ നാളുകൾക്ക് ശേഷമാണ് പ്രഭുദേവ മലയാളത്തിൽ നൃത്തസംവിധാനം നിർവ്വഹിക്കുന്നത്. ക്ലാസ്മേറ്റ്സ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകപ്രീതി നേടിയ രാധികയും ഈ സിനിമയിലൂടെ ഒരിടവേള കഴിഞ്ഞ് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. കൂടാതെ ഒട്ടെറെ വിദേശതാരങ്ങളും ആയിഷയുടെ ഭാഗമായി എത്തും.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com