ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

'മരിച്ചിട്ടില്ല, 30 വയസ് ആകുന്നതേയുള്ളൂ'- അതെല്ലാം വ്യാജ റിപ്പോർട്ടുകൾ; കാർട്ടൂൺ നെറ്റ്‌വർക്ക് അടച്ചുപൂട്ടില്ല

ചാനൽ അടച്ചുപൂട്ടാൻ പോവുകയാണെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് വാർണർ ബ്രദേഴ്സ് അറിയിച്ചു

ലരുടേയും ​ഗൃഹാതുര ഓർമകളിൽ നിറഞ്ഞു നിൽക്കുന്ന കാർട്ടൂൺ നെറ്റ്‌വർക്ക് ചാനൽ അടച്ചുപൂട്ടുകയാണെന്ന വാർത്ത ഏവരും ഞെട്ടലോടെയാണ് കേട്ടത്. എന്നാൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്നും തങ്ങൾ എങ്ങോട്ടും പോകുന്നില്ലെന്നും വ്യക്തമാക്കി രം​ഗത്തെത്തിയിരിക്കുകയാണ് ചാനൽ. കാർട്ടൂൺ നെറ്റ്‌വർക്കിൽ പ്രശ്നങ്ങളുണ്ടെന്നും ചാനൽ നിർത്തുകയാണെന്നുമായിരുന്നു വ്യാപകമായി പ്രചരിച്ചത്.

ചാനൽ അടച്ചുപൂട്ടാൻ പോവുകയാണെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് വാർണർ ബ്രദേഴ്സ് അറിയിച്ചു. ജീവനക്കാരിൽ ചിലരെ കമ്പനി പിരിച്ചുവിട്ടെന്ന വാർത്ത കമ്പനി സ്ഥിരീകരിച്ചെങ്കിലും ചാനൽ ഇനിയും ലഭ്യമാകുമെന്ന് കമ്പനി വ്യക്തത വരുത്തി. ഞങ്ങൾ മരിച്ചിട്ടില്ലെന്നും 30 വയസ് തികയുകയുമാണെന്നും ചാനൽ ട്വീറ്റിൽ പറയുന്നു. വാർണർ ബ്രദേഴ്സ് ആനിമേഷനും കാർട്ടൂൺ നെറ്റ്‌വർക്ക് സ്റ്റുഡിയോയും ഒന്നിക്കാൻ പോവുകയാണ് എന്നാണ് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നത്. 

ചാനൽ പൂട്ടാൻ പോവുകയാണെന്ന പ്രചാരണം വ്യാപകമായതോടെയാണ് വിശദീകരണവുമായി കമ്പനി രം​ഗത്തെത്തിയത്. ഞങ്ങളാരും മരിച്ചിട്ടില്ല. ഞങ്ങൾക്ക് വെറും മുപ്പത് വയസ് ആകുന്നതേയുള്ളൂ. ആരാധകരോട്, ഞങ്ങൾ എവിടേക്കും പോകുന്നില്ല. പുതുമയുള്ള കാർട്ടൂണുകളുമായി ഇനിയും നിങ്ങളുടെ വീടുകളിലുണ്ടാവും. ഒരുപാട് വരാനിരിക്കുന്നു എന്നാണ് ചാനൽ ഔദ്യോ​ഗിക പേജിൽ ട്വീറ്റ് ചെയ്തത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com