ഒന്നാം പിറന്നാളിന് മുറിച്ച കേക്ക്, അതേ സാരിയിൽ അമ്മ, കൂടെ അച്ഛനും; 27ാം ജന്മദിനം വ്യത്യസ്തമാക്കി അഹാന കൃഷ്ണ

ടെഡി ബെയറിന്റെ മാതൃകയിലുള്ളതായിരുന്നു അഹാനയുടെ ഒന്നാം പിറന്നാളിന്റെ കേക്ക്. അതേ മാതൃകയിലാണ് കേക്ക് ഒരുക്കിയിരുന്നത്
ഫോട്ടോ: ഇൻസ്റ്റ​ഗ്രാം
ഫോട്ടോ: ഇൻസ്റ്റ​ഗ്രാം

ടി അഹാന കൃഷ്ണയുടെ 27ാം ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. ഏറെ വ്യത്യസ്തമായി പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് അഹാന. ഒന്നാം പിറന്നാളാഘോഷം അതേപോലെ പുനഃസൃഷ്ടിച്ചിരിക്കുകയാണ് താരം. ടെഡി ബെയറിന്റെ മാതൃകയിലുള്ളതായിരുന്നു അഹാനയുടെ ഒന്നാം പിറന്നാളിന്റെ കേക്ക്. അതേ മാതൃകയിലാണ് കേക്ക് ഒരുക്കിയിരുന്നത്. കൂടാതെ അന്ന് ധരിച്ചിരുന്ന അതേ സാരിയിൽ അമ്മയും എത്തി. അച്ഛനും അമ്മയ്ക്കുമൊപ്പമിരുന്ന് കേക്ക് മുറിക്കുന്നതിന്റെ ചിത്രം പങ്കുവച്ചുകൊണ്ടാണ് താരം സന്തോഷം പങ്കുവച്ചത്. 

അഹാനയുടെ കുറിപ്പ് വായിക്കാം

27ൽ തികഞ്ഞത് ഇങ്ങനെയായിരുന്നു. ചില കാരണങ്ങൾ കൊണ്ട് എന്റെ ഇരുപത്തിയേഴാമത്തെ ജന്മദിനം എനിക്ക് അത്ര വലിയ കാര്യമായി തോന്നുന്നില്ല.  എനിക്ക് 25 വയസ്സായപ്പോൾ ഞാൻ വലിയ ആവേശത്തിലായിരുന്നു.  എന്നാൽ എന്റെ ഇരുപത്തിയേഴാം ജന്മദിനത്തിന് ഒരു താല്പര്യവും തോന്നുന്നില്ല.   എന്തോ ഒരു നമ്പർ പോലെയായിരുന്നു.  അതുകൊണ്ട് എന്നെത്തന്നെ ആവേശഭരിതയാക്കാൻ  എന്റെ ഒന്നാം ജന്മദിനത്തിന് ഞാൻ മുറിച്ച അതേ കേക്ക് തന്നെ എന്റെ 27-ാം ജന്മദിനത്തിനും വാങ്ങണം എന്ന് തീരുമാനിച്ചു.  എനിക്ക് എക്സ്സൈറ്റഡ് ആകാനും എന്റെ പിറന്നാൾ ദിനത്തിനായി കാത്തിരിക്കാനും ഈ ഒരു ചെറിയ കാര്യം മതിയായിരുന്നു. 

ഞാൻ എന്റെ ഒന്നാം പിറന്നാളിലെ കേക്ക് മാത്രമേ പ്ലാൻ ചെയ്തിട്ടുള്ളൂ, പക്ഷേ എന്റെ അമ്മ ഇക്കാര്യം വളരെ ആവേശത്തോടെ ഏറ്റെടുക്കുകയും എന്റെ ഒന്നാം പിറന്നാളിന് ധരിച്ച അതെ സാരി തന്നെ ഇക്കുറിയും ധരിക്കുകയും ചെയ്തു, എന്റെ അച്ഛനും അന്നു ധരിച്ച ഷർട്ടിന് ഏറെ സമാനമായ ഒരു ഷർട്ട് കണ്ടെത്തി. ശരിക്കും പറഞ്ഞാൽ 27 വർഷങ്ങൾക്ക് മുൻപുള്ള ആ ഒരു ദിനവും അന്നത്തെ ഓർമകളും ഞാനും എന്റെ കുടുംബവും ഏറെ ആവേശപൂർവം പുനഃസൃഷ്ടിക്കുകയായിരുന്നു. വ്യക്തമായ കാരണമുള്ളതുകൊണ്ട് എന്റെ സഹോദരിമാരെ ഇതിൽ ഉൾപ്പെടുത്തേണ്ട കാര്യമുണ്ടായില്ല. 

അങ്ങനെയായിരുന്നു ലളിതവും സന്തോഷകരവും മനോഹരവുമായ എന്റെ ഇരുപത്തിയേഴാം ജന്മദിനം. ഈ ദിവസത്തെ ഇത്രയും മനോഹരമായ ആശംസകൾ കൊണ്ട് മൂടിയ എല്ലാവർക്കും നന്ദി.  നിങ്ങളുടെ സന്ദേശങ്ങൾ ഈ ദിവസത്തെ കൂടുതൽ ഭംഗിയുള്ളതാക്കി.  നിങ്ങൾ ഓരോരുത്തർക്കും മറുപടി നൽകാൻ ഞാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്, ആരുടെയെങ്കിലും ആശംസ ഞാൻ വിട്ടുപോയെങ്കിൽ എന്നോട് ക്ഷമിക്കുക, ഈ മെസ്സേജ് നിങ്ങൾക്കുള്ള എന്റെ ആലിംഗനമായി കണക്കാക്കുക. 

ഏറെ നാളുകൾക്കുശേഷമാണ് ഇത്രയും രുചികരമായ കേക്ക് ഞാൻ കഴിക്കുന്നത്. കുട്ടിയായിരുന്ന സമയത്ത് കഴിച്ചത്ര രുചികരമായിരിക്കണം ഈ കേക്കെന്ന് ഞാൻ രഹസ്യമായി ആ​ഗ്രഹിച്ചിരുന്നു. അത് അങ്ങനെ തന്നെ സംഭവിച്ചു. എന്റെ കേക്ക് ഐഡിയയ്ക്ക് ഒപ്പം നിന്നതിനും എന്റെ ഒന്നാം പിറന്നാളിന്റെ കേക്ക് അതേ രുചിയോടെ അതേ ഭംഗിയിൽ ഉണ്ടാക്കി തന്നതിനും മിയാസ് കപ്പ്കേക്കറിക്ക് നന്ദി. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com